സെന്തിൽ ബാലാജിയുടെ വകുപ്പുകളായ വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും,പ്രൊഹിബിഷൻ ആന്റ് എക്സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറി. ബാലാജിയെ പുറത്താക്കില്ലെന്നും വകുപ്പില്ല മന്ത്രി ആക്കാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ട്. അതോടൊപ്പം സെന്തിൽ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്നാണ് ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
പ്രതിയെ കണ്ണൂർ ജയിലിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് കർണാടക പൊലീസ്
ബെംഗളുരുവിൽ നിന്നും തോക്ക് പിടിച്ചെടുത്ത സംഭവത്തിൽ ടി പി വധക്കേസിലെ പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്നും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. രജീഷിന്റെ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്.തോക്കുകൾ കേരളത്തിൽ ഉള്ളവർക്ക് വിൽക്കാനോ കേരളത്തിലേക്ക് കടത്താനോ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു
ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്ന പൊലീസ് വാദത്തെ തുടർന്ന് കേസ് റദ്ദാക്കണമെന്ന് പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന് പെണ്‍കുട്ടിയുടെ അച്ഛനും മൊഴി നൽകിയിട്ടുണ്ട്.
പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്ന് പിഎം ആർഷോ
കെ. വിദ്യ വ്യാജരേഖ ഹാജരാക്കി തൊഴിൽ നേടിയതുമായി ബന്ധപ്പെട്ട കേസിൽ വ്യാജ രേഖ ചമയ്ക്കാൻ ഏതെങ്കിലും എസ്എഫ്ഐക്കാർ സഹായിച്ചെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു. അതോടൊപ്പം ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങൾ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്നും ആർഷോ പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 15
◾ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരം നാലിനും രാത്രി എട്ടിനും ഇടയില്‍ ഗുജറാത്ത് തീരം തൊടും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തുനിന്ന് എഴുപത്തയ്യായിരം പേരെ ഒഴിപ്പിച്ചു. 76 ട്രെയിനുകള്‍ റദ്ദാക്കി. പ്രത്യാഘാതമെന്ന നിലയില്‍ കേരളത്തില്‍ നാലു ദിവസം മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും. ◾കേരളം പനിക്കുന്നു. പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടുന്നവരുടേയും അഡ്മിറ്റാകുന്നവരുടെയും എണ്ണം വര്‍ധിച്ചു. ഇന്നലെ പതിനായിരത്തിലേറെ പേരാണ് ആശുപത്രികളിലെ ഒപിയില്‍ എത്തിയത്. ഇവരില്‍ 212 പേരെ അഡ്മിറ്റ് […]
ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ
ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ലെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും എം കെ സ്റ്റാലിൻ. അതോടൊപ്പം മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും.
ഇന്നും സ്വര്‍ണ വില കുറഞ്ഞു, പവന് 43,760 രൂപ!
കേരളത്തില്‍ ഇന്നും സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 43,760 രൂപയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയുമായി. ഇന്നലെയും ഇന്നുമായി 560 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവന് 44,040 രൂപയും ഗ്രാമിന് 5,505 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും കുറവുണ്ടായി. ഗ്രാമിന് ഇന്നലെ 4,563 രൂപയായിരുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് 30 രൂപ കുറഞ്ഞ് 4,533 രൂപയായി. രണ്ട് ദിവസത്തില്‍ ഗ്രാമിന് […]
ഇനി മോണിറ്റൈസേഷന്‍ എളുപ്പത്തില്‍ ലഭിക്കും!
യൂട്യൂബ് കരിയറാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരു യൂട്യൂബറാകാന്‍ ആര്‍ക്കും കഴിയും. എന്നാല്‍, യൂട്യൂബില്‍ നിന്ന് പണം സമ്പാദിക്കാന്‍ കുറച്ചധികം പണിയുണ്ട്. 1000 സബ്‌സ്‌ക്രൈബര്‍മാരെ സ്വന്തമാക്കണം, അതുപോലെ ഒരു വര്‍ഷത്തിനുള്ളില്‍ 4000 മണിക്കൂര്‍ നേരം നമ്മുടെ വിഡിയോകള്‍ ആളുകള്‍ കാണുകയും ചെയ്താല്‍ മാത്രമേ യൂട്യൂബ് മോണിറ്റൈസേഷന്‍ നല്‍കുകയുള്ളൂ. നമ്മള്‍ യൂട്യൂബില്‍ പങ്കുവെക്കുന്ന ഹൃസ്വ വിഡിയോകള്‍ (ഷോര്‍ട്‌സ്) 90 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടി ആളുകള്‍ കണ്ടാലും മോണിറ്റൈസേഷന്‍ ലഭിക്കും. പക്ഷെ പലര്‍ക്കും അത് നേടിയെടുക്കാന്‍ സാധിക്കാറില്ല. ഒരു […]
എലിക്കഥയുമായി എത്തുന്നു ‘ജെറി’
മലയാള സിനിമയിലേക്ക് പുതിയൊരു അവതരണ ശൈലിയുമായി കടന്നു വരികയാണ് ‘ജെറി’ എന്ന ചിത്രം. ജെ സിനിമ കമ്പനിയുടെ ബാനറില്‍ ജെയ്സണും ജോയ്‌സണും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അനീഷ് ഉദയ് സംവിധാനം ചെയ്യുന്നു. ജെ സിനിമ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ്. ജെറി എന്ന ടൈറ്റില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്നു. കോട്ടയം നസീറും പ്രമോദ് വെളിയനാടും നിറഞ്ഞു നിന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യത്യസ്തത നിറഞ്ഞതായിരുന്നു. ഏറ്റവും പുതുതായി ജെറി ക്രൈം ഫയല്‍സ് എന്ന സീരീസ് […]
‘പദ്മിനി’ ജൂലായ് 7 ലേക്ക് റിലീസ് നീട്ടി
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘പദ്മിനി’ ജൂലായ് 7 ലേക്ക് റിലീസ് നീട്ടി. ഫഹദ് ഫാസില്‍ ചിത്രം ധൂമത്തിനൊപ്പം ജൂണ്‍ 23ന് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. ഗണപതി,ആരിഫ് സലിം,സജിന്‍ ചെറുകയില്‍,ആനന്ദ് മന്മഥന്‍,ഗോകുലന്‍, ജെയിംസ് ഏലിയ, മാളവിക മേനോന്‍, സീമ ജി നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് . […]
