പ്രഭാസ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോ പുറത്തുവന്നു. ഇത് ട്വിറ്ററില്‍ വൈറല്‍ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റില്‍ വിരിച്ചിരിക്കുന്നത് ഫോട്ടോയില്‍ കാണാം. ഇത്തരത്തില്‍ എല്ലാ തിയറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വിഗ്രഹമോ റിസര്‍വ് ചെയ്ത സീറ്റില്‍ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാന്‍ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലും […]
‘ഗീതാ ഗോവിന്ദം’ ടീമിനൊപ്പം വീണ്ടും വിജയ് ദേവെരകൊണ്ട
‘ഗീതാ ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു വിജയ് ദേവെരകൊണ്ട പ്രേക്ഷകരുടെ ഇഷ്ട നായകനായത്. പരശുറാം പെട്‌ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും വിജയ് ദേവെരകൊണ്ട നായകനാകുകയാണ്. വിജയ് ദേവെരകൊണ്ട ചിത്രം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ‘സീതാ രാമം’ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ എത്തിയ മൃണാള്‍ താക്കൂറാണ് നായിക. വിജയ് ദേവെരകൊണ്ട നായകനായി എത്താനുള്ള ചിത്രം ‘ഖുഷി’ ആണ്. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. […]
പുതിയ എക്സ്ട്രീം 160ആര്‍ 4വി ഇന്ത്യന്‍ വിപണിയില്‍
ഹീറോ മോട്ടോകോര്‍പ്പ് ഏറെ നാളായി കാത്തിരുന്ന പുതിയ എക്സ്ട്രീം 160ആര്‍ 4വി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.27 ലക്ഷം രൂപ വിലയുള്ള 2023 ഹീറോ എക്‌സ്ട്രീം 160ആര്‍ രാജ്യത്തെ ഏറ്റവും വേഗതയേറിയതും ഭാരം കുറഞ്ഞതുമായ 160 സിസി മോട്ടോര്‍സൈക്കിളാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനിലോ അംഗീകൃത ഹീറോ ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. ഡെലിവറികള്‍ ജൂലൈ രണ്ടാം വാരം മുതല്‍ ആരംഭിക്കും. 2023 എക്‌സ്ട്രീം 160ആര്‍ 4വി സ്റ്റാന്‍ഡേര്‍ഡ്, കണക്റ്റഡ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. […]
പ്രകൃതിനിയമം
പ്രകൃതിയുടെ ഏതോ ക്രൂരനിയമത്താല്‍, ഒരു പതിറ്റാണ്ടിന്റെ പീഡകളും ഉത്കണ്ഠകളും മാനസസംഘര്‍ഷങ്ങളും ഒത്തുചേര്‍ന്ന് ഒരു കഠിനരോഗത്തിന്റെ രൂപത്തില്‍ തന്റെ ജീവിതത്തെ ദുര്‍വ്വഹമാക്കുമ്പോഴും, അതില്‍ തളരാതെ, പിന്മാറാതെ ശരീരത്തെ മാത്രം രോഗത്തിനു വിട്ടുകൊടുത്തു കൊണ്ട് തന്റെ കാലത്തിനെ ഒരു ശസ്ത്രക്രിയയിലൂടെയെന്നവണ്ണം പരിശോധിക്കുന്ന ദൗത്യം സി.ആര്‍. പരമേശ്വരന്‍ ഈ കൃതിയില്‍ നിര്‍വ്വഹിക്കുന്നു. പ്രകൃതിനിയമം ഒരു മനസ്സിന്റെ ഉണര്‍ച്ചയാണ്; ഒരു കാലത്തിന്റെ സ്മാരകവുമാണ്. മലയാള നോവല്‍ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ പ്രകൃതിനിയമം. തീക്ഷ്ണമായ ഒരു രാഷ്ട്രീയകാലത്തിന്റെ ദുരിതപൂര്‍ണ്ണമായ സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ഈ നോവലിന് സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായ […]
കോവിഡ് തലച്ചോറിന്റെ ‘വൈറ്റ് മാറ്റര്‍’ ഭാഗത്തെ ബാധിക്കാമെന്ന് പഠനം
കോവിഡ് ബാധിക്കപ്പെട്ടവരില്‍ പിന്നീടങ്ങോട്ട് കണ്ടേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പഠനങ്ങള്‍ പലതും പാതി വഴിയിലാണ്. ഇപ്പോഴിതാ കോവിഡ് തലച്ചോറിനെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള ‘റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’, ‘സണ്ണിബ്രൂക്ക് ഹോസ്പിറ്റല്‍’ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. കോവിഡ് 19 തലച്ചോറിന്റെ ‘വൈറ്റ് മാറ്റര്‍’ എന്നറിയപ്പെടുന്ന ഭാഗത്തെ ബാധിക്കാമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. സിഡിഐ (കോറലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിംഗ് ) എന്ന പുതിയ ഇമേംജിഗ് ടെക്‌നിക് ഉപയോഗിച്ചാണ് […]
രാത്രി വാര്‍ത്തകള്‍
ഗുജറാത്ത് തീരമേഖലയില്‍ 40 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ്. കനത്ത നാശം വിതച്ചുകൊണ്ടാണു ചുഴലിക്കാറ്റ് കടന്നുപോകുന്നത്. ജഖാവു തുറമുഖത്തിനരികില്‍ ചുഴലിക്കാറ്റ് എത്തി. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റും. തീരമേഖലയില്‍ കാറ്റിന്റെ വേഗത ഓരോ നിമിഷവും വര്‍ധിക്കുകയാണ്. ദിയുവില്‍ 50 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ്. ദ്വാരകയില്‍ 45, പോര്‍ബന്തറില്‍ 47 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ്. ഇന്ന് അര്‍ധരാത്രിവരേയും കാറ്റ് ഇന്ത്യന്‍ തീരത്തു ഭീഷണിയാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു സിപിഎം […]
റെയ്ഡുകൾ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം നടത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
റെയ്ഡുകൾ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം നടത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച സ്റ്റാലിൻ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇൻകം ടാക്സുമെല്ലാം നടത്തുന്ന റെയ്ഡുകൾ പാർട്ടിയെ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം. ബിജെപി ഭരിയ്ക്കുന്ന ഒരു സംസ്ഥാനത്തും റെയ്ഡില്ല. ഭീഷണിപ്പെടുത്തി ബിജെപിയുടെ വശത്താക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ കായിക മേഖലയുടെ വളർച്ചക്ക് ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിന്റെ കായിക മേഖലയുടെ വളർച്ചക്ക് ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോയുമായി നടത്തിയ ചർച്ചയിലാണ് വിഷയത്തിൽ ധാരണയിലെത്തിയതെന്ന് മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിലൂടെയുള്ള പോസ്റ്റിൽ അറിയിച്ചു. വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിൽ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരും. ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
നന്ദിനി കേരളത്തിൽ ഔട്ലെറ്റുകൾ തുറക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി മിൽമ
കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് ശക്തമാകുന്നു. നന്ദിനി കേരളത്തിൽ ഔട്ലെറ്റുകൾ തുറക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് മിൽമ ഉയർത്തുന്നത്. നന്ദിനി സംസ്ഥാനത്ത് രണ്ട് ഔട്ലെറ്റുകൾ തുടങ്ങിയപ്പോൾ തന്നെ പിന്മാറണമെന്ന് ചൂണ്ടിക്കാട്ടി ഡിസംബറിൽ മിൽമ കത്ത് കൊടുത്തിരുന്നു എന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. അമൂൽ കർണ്ണാടകയിൽ വിൽപന നടത്തുന്നതിനെ എതിർത്തവർ ഇത് ചെയ്യുന്നത് ശരിയല്ല. കഴിഞ്ഞമാസം ചേർന്ന നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് യോഗത്തിൽ വിഷയം ഉന്നയിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത് തീരമേഖലയിൽ കനത്ത ഭീഷണിയുമായി ബിപോർജോയ് ചുഴലിക്കാറ്റ് കര തൊടുന്നു
ഗുജറാത്ത് തീരമേഖലയിൽ കനത്ത ഭീഷണിയുമായി ബിപോർജോയ് ചുഴലിക്കാറ്റ് കര തൊടുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം ജഖാവു തുറമുഖത്തിന് 100 കിലോമീറ്റർ അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്. തീരമേഖലയില്‍ കാറ്റിന്റെ വേഗത ഓരോ നിമിഷവും കൂടുകയാണ്. ദിയുവില്‍ നിലവിൽ 50 കിലോ മീറ്റർ വേഗതയിലാണ് കാറ്റുവീശുന്നത്. ദ്വാരകയിൽ 45 ഉം പോര്‍ബന്തർ 47 ഉം കിലോ മീറ്റർ വേഗതിയിലാണ് കാറ്റ് വീശുന്നത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാകും ബിപോർജോയ് […]
