ഹീറോ മോട്ടോകോര്‍പ്പ് ഏറെ നാളായി കാത്തിരുന്ന പുതിയ എക്സ്ട്രീം 160ആര് 4വി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.27 ലക്ഷം രൂപ വിലയുള്ള 2023 ഹീറോ എക്സ്ട്രീം 160ആര് രാജ്യത്തെ ഏറ്റവും വേഗതയേറിയതും ഭാരം കുറഞ്ഞതുമായ 160 സിസി മോട്ടോര്‍സൈക്കിളാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനിലോ അംഗീകൃത ഹീറോ ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. ഡെലിവറികള്‍ ജൂലൈ രണ്ടാം വാരം മുതല്‍ ആരംഭിക്കും. 2023 എക്സ്ട്രീം 160ആര് 4വി സ്റ്റാന്‍ഡേര്‍ഡ്, കണക്റ്റഡ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 1,27,300 രൂപ, 1,32,800 രൂപ, 1,36,500 രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. 8500ആര്‍പിഎമ്മില്‍ 16.9പിഎസ് കരുത്തും 6600ആര്‍പിഎമ്മില്‍ 14.6എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള പുതിയ 163.2 സിസി, നാല് സ്ട്രോക്ക്, എയര്‍-കൂള്‍ഡ്, നാല്-വാല്‍വ് എഞ്ചിനാണ് പുതിയ എക്സ്ട്രീം 160ആര് 4വിയ്ക്ക് കരുത്തേകുന്നത്.
പുതിയ എക്സ്ട്രീം 160ആര് 4വി ഇന്ത്യന്‍ വിപണിയില്‍
