Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അറസ്റ്റ് തല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ച കോടതി ഹർജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിരുന്നു.കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്‌

വിഐപി സന്ദർശനത്തിൽ വൈദ്യുതി തടസ്സമില്ലെന്നു ഉറപ്പാക്കണമെന്ന സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്‌. കേന്ദ്ര മന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോൾ വൈദ്യുതി മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സർക്കുലർ ഇറങ്ങിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. അതോടൊപ്പം അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ രണ്ടു മന്ത്രിമാർക്ക് കൈമാറാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തമിഴ്നാട് ഗവർണർ മടക്കി. മന്ത്രി ചികിത്സയിൽ ആയതിനാൽ വകുപ്പുമാറ്റം എന്ന കാരണം വാസ്തവ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ സംഘർഷം തുടരുന്നു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗിന്റെ വസതിക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായി.ഒരു സംഘം രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വീടിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മെയ് 3 മുതൽ ആരംഭിച്ച മെയ്തെയ്- കുകി വിഭാ​ഗക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിലേക്കെത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫെയ്സ്ബുക്കിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി

കേൾവിയുടെയും സംസാരത്തിന്റേയും ലോകത്തേക്ക് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന ശ്രുതി കിരണം പദ്ധതി നടപ്പാക്കാനായതു രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ കുട്ടികൾക്കു ഘടിപ്പിച്ച കോക്ലിയർ ഇംപ്ലാന്റ് ഉപകരണം മാറ്റിവയ്ക്കേണ്ട സമയമാണിപ്പോൾ പക്ഷേ സർക്കാർ ഇതിനു തയ്യാറാകുന്നില്ല, ഈ കുഞ്ഞുങ്ങളെ പരിചരിക്കാൻ മാത്രം പണമില്ലെന്നുപറയുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തന്റെ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ശ്രുതി തരംഗം പദ്ധതി എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതിനെതിരെ ഫെയ്സ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 16

◾ഗുജറാത്ത് തീരമേഖലയില്‍ 40 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. രാത്രി അനേകം വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. പരസ്യബോര്‍ഡുകള്‍ വീണും അപകടങ്ങളുണ്ടായി. ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴമൂലം വെള്ളപ്പൊക്കത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റും. ദിയു, ദ്വാരക, പോര്‍ബന്തര്‍ തുടങ്ങിയ മേഖലയിലെല്ലാം അമ്പതു കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റുമൂലം വന്‍ നാശം. ◾കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധി രംഗത്ത്. കലാപം 40 ദിവസം പിന്നിടുമ്പോഴും നൂറിലേറെ പേർ മരിച്ചിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂർ കലാപത്തിന് കാരണമെന്നും രാഹുൽ ട്വീറ്റിലൂടെ പറഞ്ഞു. കലാപം അവസാനിപ്പിക്കാൻ സ‌ർവകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടു

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് പൂര്‍ണമായും എത്താൻ ഒരു മണിക്കൂറോളം സമയം ഇനിയും എടുക്കും. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ഇന്ന് അർധരാത്രി വരെ ചുഴലിക്കാറ്റ് തീവ്രതയോടെ വീശും. ഇതുവരെ ഒരു ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ടിപി ചന്ദ്രശേഖരന്റെ കൊലയാളികളിൽ ഒരാളായ ടി കെ രജീഷിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു

ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ കൊലയാളികളിൽ ഒരാളായ ടി കെ രജീഷിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ബിഎംഡബ്ല്യു കാറിൽ തോക്കും ബുള്ളറ്റുകളും കടത്താൻ ശ്രമിച്ച കേസിൽ നീരജ് ജോസഫ് എന്ന മലയാളി പിടിയിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയുധക്കടത്ത് കേസായതിനാൽ ഇതിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കം കർണാടക പൊലീസ് പരിശോധിക്കുന്നുണ്ട്.

Posted inലേറ്റസ്റ്റ്

ചീങ്കണ്ണി വായില്‍ അഭ്യാസിയുടെ കാല്‍

ചീങ്കണ്ണിയുമൊത്ത് അഭ്യാസ പ്രകടനം നടത്തുന്ന വിനോദ സഞ്ചാര പൂളുകള്‍ തായ്ലാന്‍ഡ് പോലുള്ള രാജ്യങ്ങളിലുണ്ട്. ഇത്തരം പൂളുകളില്‍ അസാമാന്യ ധൈര്യശാലികളാണ് പരിശീലനം നല്‍കിയ ചീങ്കണ്ണികളെ കൈകാര്യം ചെയ്യാറുള്ളത്. പൂളിനു ചുറ്റും തിങ്ങിക്കൂടിയ സഞ്ചാരികളുടെ കരഘോഷവും ആര്‍പ്പുവിളികളുമെല്ലാം ഉയരുമ്പോള്‍ ആവേശം മൂത്ത് കൂടുതല്‍ അഭ്യാസങ്ങള്‍ കാണിക്കാനും പരിശീലകന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ഒരു ചിങ്കണ്ണി ഷോയ്ക്കിടെ അഭ്യാസിയായ പരിശീലകന്റെ കാല്‍ ചീങ്കണ്ണി കടിച്ചു. ചീങ്കണ്ണിക്കടി എന്നു പറഞ്ഞാല്‍ വിടുവിക്കാനാവാത്ത കടിയാണ്. ഇരുമ്പു കമ്പികൊണ്ടു കുത്തിയാലും ചീങ്കണ്ണി വാ തുറക്കില്ലെന്നാണ് അതിശയോക്തിയോടെ എല്ലാവരും […]

Posted inബിസിനസ്സ്

ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതിയില്‍ ഇടിവ്

കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതി 10.70 ശതമാനം ഇടിഞ്ഞ് 22,693.41 കോടി രൂപയായെന്ന് ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മേയില്‍ കയറ്റുമതി 25,412.66 കോടി രൂപയായിരുന്നു. സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി മേയില്‍ 7.29 ശതമാനം വര്‍ധിച്ച് 5,705.32 കോടി രൂപയായി. മുന്‍വര്‍ഷം മേയില്‍ ഇത് 5,317.71 കോടി രൂപയായിരുന്നു. അതേസമയം, പോളിഷ് ചെയ്ത വജ്രത്തിന്റെ കയറ്റുമതി മുന്‍ വര്‍ഷത്തെ 16,156.04 കോടിയില്‍ നിന്ന് 12.17 ശതമാനം ഇടിഞ്ഞ് 14,190.28 […]