Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പരാതിയില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്‍മാറിയത് ശക്തമായ സമ്മര്‍ദ്ദം താങ്ങാനാകാതെയെന്ന് ഗുസ്തി താരം സാക്ഷി മാലിക്. പെണ്‍കുട്ടിയുടെ കുടുംബത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയാണ് മൊഴി മാറ്റിയതും പരാതി പിന്‍വലിച്ചതും. കുറ്റപത്രം കണ്ടശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ കൃത്യമായ തെളിവുകളുണ്ട്. സാക്ഷി മാലിക് വ്യക്തമാക്കി. പറക്കുന്ന വിമാനത്തിന്റെ മുന്‍വശത്തിടിച്ചു ചില്ലു തകര്‍ന്ന് കോക്പിറ്റിനകത്തേക്കു പതിച്ച പക്ഷിയില്‍നിന്ന് ഇറ്റിറ്റുവീണ ചോരയില്‍ കുളിച്ച് പൈലറ്റ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് സംഭവം. പൈലറ്റ് മനസാന്നിദ്ധ്യം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും

ആരോഗ്യ രംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിലാണ് ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസ് കേരളത്തിൻ്റെ ആരോഗ്യമേഖലയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ചത്.പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാൻ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങൾ ഉൾപ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിർണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കും. ക്യൂബയിൽ ആയുർവേദം വികസിപ്പിക്കാൻ കേരളം സഹായിക്കും. ക്യൂബക്കാർക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നൽകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി തള്ളി

അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി തള്ളി. മദ്രാസ് ഹൈക്കോടതി മധുര ബഞ്ചാണ് ഹർജി തള്ളിയത്. ആനയെ എവിടെ വിടണമെന്ന് നിർദേശിയ്ക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും അത് തീരുമാനിയ്‌ക്കേണ്ടത് വനംവകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുനെൽവേലി വനമേഖലയിൽ അരിക്കൊമ്പൻ സുഖമായി ഇരിയ്ക്കുന്നുവെന്ന് വനംവകുപ്പ് കോടതിയിൽ അറിയിച്ചു. എറണാകുളം സ്വദേശി റബേക്ക ജോസഫിന്റെ ഹർജിയാണ് കോടതി തള്ളിയത്. ഫോറസ്റ്റ് കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് സതീഷ് കുമാറിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്. തമിഴ് നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ മതികെട്ടാൻ വനമേഖലയിൽ വിടണമെന്നായിരുന്നു ഹർജി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് എതിരെ കേസ് എടുക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ

കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് എതിരെ കേസ് എടുക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ കേരളത്തിൽ നടക്കുന്നു. നേരത്തേ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് ഇതാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ലേ എന്ന് അദ്ദേഹം ചോദിച്ചു.പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്.  തുടർച്ചയായി പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വശത്താക്കാൻ നോക്കുന്നു. ആരും എതിരെ ശബ്ദിക്കരുത് എന്നതാണ് സർക്കാർ നിലപാടെന്ന് സതീശൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹൈക്കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷനേതാവ് വിഡി സതീശനുമായി ചേര്‍ന്ന് എ.ഐ. ക്യാമറ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല. തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കും. ഹര്‍ജി വൈകിയത് നിയമപരമായ നടപടി പൂര്‍ത്തിയാക്കേണ്ടതിനാലാണെന്നും ചെന്നിത്തല പറഞ്ഞു. അതോടൊപ്പം 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കുമെന്നും തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനം

മെത്രാന്‍ സമിതിയും ബസിലിക്ക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഏകീകൃത കുര്‍ബാനയെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് ബസിലിക്ക അടച്ചത്. തര്‍ക്കം തീരുന്നത് വരെ വിശുദ്ധ കുര്‍ബാന ഉണ്ടാവില്ലെന്നും എന്നാല്‍ വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശകള്‍ നടത്താമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്

ഇന്നലെ വൈകിട്ട് ആറരയോടെ ഗുജറാത്ത് തീരം തൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയിലെ തീരപ്രദേശങ്ങളില്‍ വലിയ നാശനഷ്ടം വിതച്ചാണ് കടന്നുപോയത്. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴുപ്പിച്ചതിനാല്‍ വലിയ ആള്‍നാശം ഒഴിവാക്കാനായി. ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകള്‍ വ്യാപകമായി തകർന്നതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലായി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 16

◾മണിപ്പൂരില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍ സിംഗിന്റെ വീട് കത്തിച്ചു. പെട്രോള്‍ ബോംബുകള്‍ വീടിനുനേരെ എറിഞ്ഞാണു കത്തിച്ചത്. സംഘര്‍ഷം തുടരുകയാണ്. വീടു കത്തിക്കുമ്പോള്‍ മന്ത്രി കേരളത്തിലായിരുന്നു. ഇന്ന് ആലുവാ പാലസിലുള്ള മന്ത്രി ഇന്നു വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും. മണിപ്പൂരില്‍ വംശീയ ഏറ്റുമുട്ടലാണു നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ◾മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ 21 വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി 21 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെന്തിൽ ബാലാജിയെ വിദഗ്ധസംഘം പരിശോധിക്കും

സെന്തിൽ ബാലാജിക്ക് അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂയെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിക്കും. അതിനാൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷമായിരിക്കും എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു.