കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് എതിരെ കേസ് എടുക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ കേരളത്തിൽ നടക്കുന്നു. നേരത്തേ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് ഇതാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ലേ എന്ന് അദ്ദേഹം ചോദിച്ചു.പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്. തുടർച്ചയായി പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വശത്താക്കാൻ നോക്കുന്നു. ആരും എതിരെ ശബ്ദിക്കരുത് എന്നതാണ് സർക്കാർ നിലപാടെന്ന് സതീശൻ പറഞ്ഞു.
കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് എതിരെ കേസ് എടുക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ
