Posted inടെക്നോളജി

റിയല്‍മി 11 പ്രോ വിപണിയിലെത്തി

100 മെഗാപിക്‌സല്‍ ക്യാമറയും മീഡിയടെക് ഡിമെന്‍സിറ്റി 7050 ചിപ്‌സെറ്റുമായി റിയല്‍മി 11 പ്രോ വിപണിയിലേക്കെത്തി. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ റിയല്‍മി 11 സീരീസിന്റെ ഭാഗമായി റിയല്‍മി 11 പ്രോ പ്ലസിനൊപ്പം റിയല്‍മി 11 പ്രോ പുറത്തിറക്കിയത്. സ്മാര്‍ട് ഫോണ്‍ മൂന്ന് സ്റ്റോറേജ് വേരിയന്റുകളില്‍ വരുന്നു. 8ജിബി+128ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയും 8ജിബി+256ജിബി 24,999 രൂപയും 12ജിബി+256ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില. ബാങ്ക് കാര്‍ഡുകള്‍ക്കും വാലറ്റുകളിലും മറ്റുമായി 1500 രൂപയോളം വിലക്കിഴിവും ലഭിക്കും. ഉയര്‍ന്ന 120ഹെര്‍ട്‌സ് റിഫ്രഷ് […]

Posted inവിനോദം

‘മാമന്നന്‍’ ട്രെയിലര്‍ പുറത്ത്

മാരി സെല്‍വരാജ് ചിത്രം ‘മാമന്ന’ന്റെ ട്രെയിലര്‍ പുറത്ത്. വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് മാമന്നനില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്നതായിരിക്കും സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വടിവേലു ഇതുവരെ കാണാത്ത റോളിലാണ് എത്തുന്നത്. ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ജാതി വിവേചനവും അതിനെതിരായ ചെറുത്തുനില്‍പ്പുമാണ് ചിത്രത്തില്‍ പറയുന്നത്. രാഷ്ട്രീയനേതാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുക. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 43 ലക്ഷത്തില്‍ […]

Posted inവിനോദം

‘പദ്മിനി’ ടീസര്‍ എത്തി

കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘പദ്മിനി’ ടീസര്‍ എത്തി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹേഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരും നായികാ വേഷങ്ങളിലെത്തുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിര്‍വഹിക്കുന്നത്. മാളവിക […]

Posted inഓട്ടോമോട്ടീവ്

നാലു കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി യാഷും കുടുംബവും

തന്റെ കാര്‍ ശേഖരത്തിലേക്ക് നാലു കോടിയുടെ റേഞ്ച് റോവര്‍ കൂടി ഉള്‍പ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം യാഷ്. യാഷും കുടുംബവും കറുത്ത എസ്യുവിക്കു മുന്നില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കുകയാണ്. വലുപ്പം കൊണ്ടുതന്നെ മോണ്‍സ്റ്റര്‍ എന്നു വിളിപ്പേരുള്ള വാഹനമാണ് റേഞ്ച് റോവര്‍ എസ്യുവി. റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ എഡിഷനാണ് യാഷ് വാങ്ങിയത്. വിശാലമായ ഇരിപ്പിടങ്ങളും നവീന സൗകര്യങ്ങളുമുള്ള റേഞ്ച് റോവര്‍ ആഡംബരത്തിന് പേരുകേട്ട വാഹനമാണ്. പുതിയ മോഡലില്‍ ഗ്രില്ലിലും ഹെഡ് ലാംപിലും മാറ്റങ്ങളുണ്ട്. 23 ഇഞ്ച് അലോയ് […]

Posted inപുസ്തകങ്ങൾ

വേവുകടല്‍

സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നവരാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും. ക്രൂരതകളെയും ചൂഷണങ്ങളെയും ശാരീരികമായ പീഡനങ്ങളെയും സഹിക്കുകയും പ്രതിസന്ധിയില്‍ ജീവിക്കുകയും ചെയ്ത അവരുടെ കുതറിച്ചകള്‍ നമുക്ക് കാണാം. പുറത്തേക്കു കടക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട് എന്നത് അവര്‍ നേടിയെടുക്കുന്ന കരുത്തിനേയും ശക്തിയേയും സൂചിപ്പിക്കുന്നു. ബിജുവിന്റെ ആണ്‍കഥകളുടെ പൊതുരൂപവും അന്തിമമായി സ്ത്രീപക്ഷ രാഷ്ട്രീയത്തെ തന്നെ മുന്നോട്ടുവയ്ക്കുന്നവയാണ്. ഭംഗിയുള്ള നാട്ടുപേച്ചുകള്‍, പാലക്കാടിന്റെയും മലപ്പുറത്തിന്റെയും ഭൂമികകള്‍, സ്ത്രീയുടെയും പുരുഷന്റെയും മനോവിചാര വ്യാപാരങ്ങള്‍, വെറുപ്പിന്റെയും സ്‌നേഹത്തിന്റെയും വ്യത്യസ്തമായ വഴികള്‍. ബിജുവിന്റെ കഥകള്‍ക്ക് വായനക്കാരനോട് ഒരുപാട് സംവദിക്കാനുണ്ട്. ‘വേവുകടല്‍’. […]

Posted inആരോഗ്യം

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറഞ്ഞാലും പ്രശ്‌നം തന്നെ!

ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ പരമാവധി കുറയ്ക്കുക. നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് കൂട്ടുക. ഹൃദയാരോഗ്യത്തിന് പൊതുവേ നിര്‍ദ്ദേശിക്കുന്ന സംഗതിയാണ് ഇത്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നതും ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.സിയോള്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും സൂങ്‌സില്‍ യൂണിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്കല്‍ സയന്‍സ് ഫോര്‍ ഇന്‍ഫര്‍മേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഷുറന്‍സ് വകുപ്പും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്റെ ഭാഗമായി കൊറിയയിലെ 30നും 75നും ഇടയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെഎസ്ഇബിക്ക് പ്രതിദിനം 3 കോടിരൂപ ബാധ്യത

പ്രതിദിനം യൂണിറ്റിന് നാലുരൂപ ഇരുപത്തിയാറ് പൈസയ്ക്ക് വാങ്ങിയിരുന്ന വൈദ്യുതി, സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ ഉത്തവ് കാരണം, ഇപ്പോള്‍ ആറരരൂപ മുതല്‍ എട്ടുരൂപ വരെ നല്‍കിയാണ് കെഎസ്ഇബി വാങ്ങുന്നത്.വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതുവഴി വൈദ്യുതി ബോര്‍ഡിന് പ്രതിദിന അധികബാധ്യത മൂന്നുകോടിരൂപയാണ്. സ്വകാര്യ കമ്പനികള്‍ക്ക് കോടികളുടെ നേട്ടമുണ്ടാക്കാന്‍ ഒറ്റഉത്തരവിലൂടെ വഴിയൊരുക്കിയ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ ആരോപണമുയര്‍ന്നുകഴിഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോപണം പരിശോധിക്കുമെന്ന് പിഎം ആർഷോ

ഡിഗ്രി തോറ്റ നിഖിൽ തോമസ് എംകോമിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം ഇടപെട്ട് നിഖിൽ തോമസിനെ എസ്എഫ്ഐ ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയിരുന്നു. കായംകുളം എംഎസ്എം കോളേജിലെ കോഴ്സ് റദ്ദാക്കിയാണ് താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ ബികോം പഠിക്കാൻ ചേർന്നതെന്നാണ് നിഖിലിന്റെ വിശദീകരണമെന്നും തെറ്റായി പ്രവേശനം നേടിയെങ്കിൽ നടപടി ഉണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനു ജീവപര്യന്തം തടവുശിക്ഷ. 2019 ല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധിച്ചത്. കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്‌ഐ നേതാവ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റു നല്‍കി എംകോമിനു പ്രവേശനം നേടിയെന്ന് ആരോപണം. ആരോപിതനായ എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സിപിഎം ഫ്രാക്ഷന്‍ യോഗം വിളിച്ചുവരുത്തി വിശദീകരണം തേടി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍നിന്ന് നിഖിലിനെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് മോൻസൺ മാവുങ്കൽ

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേസിലെ ഒന്നാം പ്രതി മോൻസൻ മാവുങ്കൽ. പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോൻസൻ മാവുങ്കലിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോൻസൻ മാവുങ്കൽ പറഞ്ഞിരുന്നു. മോൻസൻ മാവുങ്കലിന്റെ സാന്നിധ്യത്തിൽ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.