പ്രതിദിനം യൂണിറ്റിന് നാലുരൂപ ഇരുപത്തിയാറ് പൈസയ്ക്ക് വാങ്ങിയിരുന്ന വൈദ്യുതി, സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ ഉത്തവ് കാരണം, ഇപ്പോള്‍ ആറരരൂപ മുതല്‍ എട്ടുരൂപ വരെ നല്‍കിയാണ് കെഎസ്ഇബി വാങ്ങുന്നത്.വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതുവഴി വൈദ്യുതി ബോര്‍ഡിന് പ്രതിദിന അധികബാധ്യത മൂന്നുകോടിരൂപയാണ്. സ്വകാര്യ കമ്പനികള്‍ക്ക് കോടികളുടെ നേട്ടമുണ്ടാക്കാന്‍ ഒറ്റഉത്തരവിലൂടെ വഴിയൊരുക്കിയ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ ആരോപണമുയര്‍ന്നുകഴിഞ്ഞു.
കെഎസ്ഇബിക്ക് പ്രതിദിനം 3 കോടിരൂപ ബാധ്യത
