Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാമൂഹ്യ പ്രവര്‍ത്തകർ

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും. മാധ്യമവേട്ടയും പൊലീസ് നടപടികളും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. 137 സാംസ്‌കാരിക പ്രവര്‍ത്തകരാണ് പൊലീസ് നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്

കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. കാലവർഷം അടുത്ത നാല് ദിവസങ്ങളിൽ ശക്തമായേക്കുമെന്നാണ് വ്യക്തമാകുന്നത്. 18 ാം തിയതി മുതൽ 21 ാം തിയതി വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 19 ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് നിലവിൽ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും നേരിടാന്‍ കേരളത്തിന് ലോക ബാങ്ക് 1,228 കോടി രൂപയുടെ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1250 ലക്ഷം ഡോളറിന്റെ വായ്പയ്ക്കു പുറമേയാണിത്. വെള്ളപ്പൊക്കം, പ്രളയം, തീരശോഷണം തുടങ്ങിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയിലും ഈ തുക വിനിയോഗിക്കാം. പ്രധാനമന്ത്രിയെ കാണാന്‍ മണിപ്പൂരില്‍നിന്ന് എത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കു കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയെ കാണാന്‍ മണിപ്പൂരില്‍നിന്നുള്ള പത്തു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളടങ്ങിയ സംഘം മൂന്നു ദിവസമായി ഡല്‍ഹിയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടപടി ശക്തമാക്കുമെന്ന് ജിഎസ്ടി കൗൺസിൽ

വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. ബില്ലിംഗിലെ ക്രമക്കേടുകൾക്ക് പിഴ വർധിപ്പിക്കുക,തെറ്റുകുറ്റങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കൽ തുടങ്ങിയ നടപടികളാണ് കുറ്റം ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുന്നതെന്നാണ് സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോടതി വിധി മാനിക്കുന്നുവെന്ന് മോൻസൻ മാവുങ്കൽ

മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5,25,000 രൂപ പിഴയും അടക്കണം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. അതോടൊപ്പം സാമ്പത്തിക തട്ടിപ്പിൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തൽ ഇല്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പേര് വെളിപ്പെടുത്താത്തത് ഈ സാഹചര്യത്തിലാണെന്നും മോൻസൻ പ്രതികരിച്ചു.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ കത്ത്

ബ്രിജ് ഭൂഷണെതിരെ സമരം ചെയ്ത താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നത് നീട്ടിവയ്ക്കാന്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ സംഘാടകര്‍ക്ക് കത്തയച്ചു.സമരം ചെയ്ത ആറ് താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ പ്രത്യേകമായി അഭ്യര്‍ത്ഥന പരിഗണിക്കണമെന്നാണാവശ്യം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിനഡ് തീരുമാനം അംഗീകരിക്കാതെ എറണാകുളം അങ്കമാലി വൈദിക സമിതി

സിനഡ് നിര്‍ദേശപ്രകാരം മാര്‍പ്പാപ്പയുടെ പ്രതിനിധി വന്നാല്‍ ജനാഭിമുഖ കുര്‍ബാനയ്ക്കായുള്ള സമ്മര്‍ദം തുടരുമെന്ന് വൈദിക സമിതി.സിറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വത്തിക്കാന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തിര സിനഡ് കൂടിയത്. കൃത്യമായ മുന്നൊരുക്കത്തോടെ മാർപാപ്പയുടെ പ്രതിനിധിക്ക് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാനാണ് നീക്കം. കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 17

◾പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനു ജീവപര്യന്തം തടവുശിക്ഷ. 5,25,000 രൂപ പിഴയും അടയ്ക്കണം. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ 2019 ല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സനെ എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. ◾കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റു നല്‍കി എംകോമിനു പ്രവേശനം നേടിയെന്ന് ആരോപണം. ആരോപിതനായ എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സിപിഎം നേതാക്കള്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയില്‍നിന്ന് നിഖിലിനെ നീക്കം ചെയ്യാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജസേനന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കെ സുരേന്ദ്രന്‍

രാജസേനൻ മികച്ച കലാകാരനാണ്. അദ്ദേഹം തിരികെ ബി ജെ പിയിൽ വരുമെന്നാണ് പ്രതീക്ഷയെന്നും, സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് അദ്ദേഹം ബിജെപിയിൽ നിന്നു പോയതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രാജസേനനന് ഉടന്‍ തന്നെ സിപിഎം പ്രവേശനമുണ്ടാകും.എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജസേനന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചത്.

Posted inബിസിനസ്സ്

വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു

ഈ വര്‍ഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. അമേരിക്കയിലെ വന്‍കിട ഐ.ടി കമ്പനികളിലെ കൂട്ട പിരിച്ചുവിടല്‍ മൂലം നിരവധി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നതാണ് പ്രധാനമായും പണമൊഴുക്ക് കുറയ്ക്കാനിടയാക്കിയത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തിന്റെ 36 ശതമാനവും യു.എസ്, യു.കെ, സിംഗപ്പൂര്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലെ ഐ.ടി മേഖലയില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയില്‍ ഇടിവുണ്ടായതും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പണമയക്കല്‍ കുറച്ചു. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ പണമൊഴുക്ക് […]