ആരോഗ്യവകുപ്പില്‍, 1981ല്‍ അസിസ്റ്റന്റ് സര്‍ജനായി ജോലിയില്‍ പ്രവേശിച്ച്, യൂണിറ്റ് അസിസ്റ്റന്റ്, യൂണിറ്റ് ചീഫ്, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, സൂപ്രണ്ട് എന്നീ നിലകളില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളാണ് ഈ കൃതി. മാനസികാരോഗ്യരംഗത്ത് പുരോഗമനാത്മകമായ ചലനങ്ങള്‍ നടന്ന കാലഘട്ടത്തേയും ഈ രചനയില്‍ പരാമര്‍ശിക്കുന്നുണ്ട്. മാനസികരോഗികളുടെയും രോഗങ്ങളുടെയും ആശുപത്രികളുടെയും പശ്ചാത്തലത്തില്‍ എഴുത്തുകാരന്റെ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ മനുഷ്യമനസ്സിന്റെ വ്യതിരിക്ത ഭാവങ്ങളും അരക്ഷിതാവസ്ഥയും വെളിപ്പെടുന്നു. സ്റ്റിഗ്മ എന്ന ശാപം, അക്രമാസക്തനായ രോഗിയും ബാലശ്രീദേവി സിസ്റ്ററും, ഒരു ബലാത്സംഗ കൊലപാതകത്തിന്റെ കഥ തുടങ്ങിയ ലേഖനങ്ങള്‍ […]
പല്ലുകളുടെ ആരോഗ്യത്തിന് ഇതെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്താം
ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. തൈര് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയതാണ് തൈര്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാലും പാലുത്പന്നങ്ങളും ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്‍, ചീസ്, എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് […]
എം വി ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്
കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് പോക്സോ കേസിലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ കെ സുധാകരനെ ചോദ്യം ചെയ്യുന്നത് പുരാവസ്തു തട്ടിപ്പു കേസിലാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി.
മധ്യാഹ്ന വാര്‍ത്തകള്‍
സംസ്ഥാനത്ത് പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. കേരളത്തില്‍ 11,329 പേര്‍ ഇന്നലെ പനിക്കു ചികിത്സ തേടി. രണ്ടു പേര്‍ പനി ബാധിച്ച് മരിച്ചു. 48 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ചു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ മരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ […]
പൂജപ്പുര രവി അന്തരിച്ചു
മറയൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം. 86 വയസ് ആയിരുന്നു. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്.നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ തുടക്കം. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.
സർക്കാർ ചടങ്ങ് നേരത്തെ തുടങ്ങിയതിനെ ചൊല്ലി തർക്കം
തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രി രാജകണ്ണപ്പനും മുസ്ലിം ലീഗിന്റെ എംപി നവാസ് കനിയും തമ്മിൽ രാമനാഥപുരത്തു സർക്കാർ ചടങ്ങ് നേരത്തെ തുടങ്ങിയതിനെ ചൊല്ലി തർക്കം. പൊതുവേദിയിൽ വെച്ച് വാക്കേറ്റമുണ്ടായി.തർക്കം പരിഹരിക്കാൻ ഇടപെടാൻ ശ്രമിച്ച ജില്ലാ കളക്ടറെ വേദിയിൽ നിന്ന് തള്ളി താഴെയിട്ടു. സംഭവത്തിൽ ജില്ലാ കളക്ടറെ തള്ളിയിട്ടതിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പിന്നാലെ ജില്ലാ കളക്ടർക്കെതിരെ മുസ്ലിം ലീഗ് എംപി നവാസ് കനി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.
എംപി ഫണ്ടിന്‍റെ നൂറ് ശതമാനവും വിനിയോഗിച്ച് ശശി തരൂര്‍
2023-2024 വര്‍ഷത്തേക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എം പി ഫണ്ടിന്റെ മുഴുവന്‍ തുകയും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിര്‍മ്മാണം കൂടാതെ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ കടല്‍ ഭിത്തി നിര്‍മ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കായാണ് അദ്ദേഹം എംപി ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചത്.
ദില്ലിയിൽ വെടിവെപ്പ്
ഇന്ന് പുലർച്ചെ ദില്ലിയിലെ ആർ കെ പുരത്ത് വെടിവെപ്പ്. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ചികിത്സയിലിരിക്കെയാണ് മരണം. ആർകെ പുരം അംബേദ്‌കർ കോളനിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ദില്ലി പൊലീസ് അക്രമികൾക്കായി തെരച്ചിൽ തുടങ്ങി.പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
അന്വേഷണം പ്രതിസന്ധിയിൽ
കെ.വിദ്യക്കെതിരായ അന്വേഷണം പ്രതിസന്ധിയില്‍.വിദ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും വരെ അറസ്റ്റുണ്ടാകരുതെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശമുണ്ടെന്നാണ് സൂചന. വ്യാജരേഖ നിര്‍മിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിദ്യയെ കണ്ടെത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകൂ എന്നതാണ് പൊലീസ് വിശദീകരണം. മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 18
◾പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും നേരിടാന്‍ കേരളത്തിന് ലോക ബാങ്ക് 1,228 കോടി രൂപയുടെ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1250 ലക്ഷം ഡോളറിന്റെ വായ്പയ്ക്കു പുറമേയാണിത്. വെള്ളപ്പൊക്കം, പ്രളയം, തീരശോഷണം തുടങ്ങിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയിലും ഈ തുക വിനിയോഗിക്കാം. ◾മണിപ്പൂരില്‍നിന്ന് എത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കു കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളടങ്ങിയ സംഘം മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി വിദേശ പര്യടനത്തിനു പോകും. […]
