മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനുമുണ്ട്. നാളെ ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.
സമ്പന്നര്‍ നാടുവിടുന്ന പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്!
യുവാക്കളും ജോലി തേടുന്നവരും മാത്രമല്ല അതിസമ്പന്നരായവരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയാണെന്ന് കണക്കുകള്‍. ലോകത്തെ കുടിയേറ്റ ട്രെന്‍ഡുകള്‍ നിരീക്ഷിക്കുന്ന പെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023 പ്രകാരം ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം മാത്രം പാലായനം ചെയ്യുന്നത് 6,500 അതിസമ്പന്നരാണ്. സമ്പന്നര്‍ നാടുവിട്ടുപോകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 13,500 അതിസമ്പന്നരെയാണ് ഈ വര്‍ഷം ചൈനയ്ക്ക് നഷ്ടമാവുക. ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കിലും മുന്‍ വര്‍ഷവുമായി നോക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യ വിടുന്ന സമ്പന്നരുടെ എണ്ണം കുറവാണ്. […]
പഠാനെ കടത്തിവെട്ടി ആദിപുരുഷ്, ആദ്യദിനം നേടിയത് 140 കോടി!
ആഗോളതലത്തില്‍ ഷാരൂഖ് ഖാന്‍ ചിത്രം പഠാനെ കടത്തിവെട്ടി പ്രഭാസ് ചിത്രം ആദിപുരുഷ്. 140 കോടിയാണ് ആദ്യദിനം ചിത്രം ആഗോളതലത്തില്‍ നിന്ന് നേടിയതെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് ആണ് ഇത്. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്തത്. 500 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രത്തിനെതിരെ റിലീസ് ദിനത്തില്‍ വലിയ രീതിയിലുള്ള നെഗറ്റീവ് പബ്ലിസിറ്റി നേരിട്ടിരുന്നു. സമീപകാല ബോളിവുഡിലെ ഏറ്റവും […]
‘ആന്റണി’ സിനിമയ്ക്കായി വമ്പന്‍ മേക്കോവര്‍ നടത്തി ജോജു ജോര്‍ജ്
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ജോജു ജോര്‍ജ്. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ സിനിമയുടെ തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തിനായി ജോജു നടത്തിയ മേക്കോവറാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. ശരീരഭാരം കുറച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. നീല ഷര്‍ട്ടും ജീന്‍സും ധരിച്ച് നില്‍ക്കുന്ന ജോജുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ടൈറ്റില്‍ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എഴുപത്തിയഞ്ച് […]
ഇനി ഹെഡ്ലൈറ്റ് വെളിച്ചത്തില്‍ റോഡ് സിഗ്‌നലുകളും കാണാം!
കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡ് സിഗ്‌നലുകള്‍ കൂടി തെളിയുന്ന സാങ്കേതികവിദ്യയുമായി ഹ്യുണ്ടേയ് മൊബിസ്. ഹ്യുണ്ടേയ് കമ്പനിക്ക് വാഹനങ്ങളുടെ ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന ഉപകമ്പനിയാണ് ഹ്യുണ്ടെയ് മൊബിസ്. ട്രാഫിക് സിഗ്‌നലുകള്‍ക്കൊപ്പം കാല്‍നട യാത്രികരെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനും ശേഷിയുള്ളതാവും ഈ ഹെഡ്ലൈറ്റ്. വാഹനത്തിന്റെ ജിപിഎസും ഓണ്‍ബോര്‍ഡ് ക്യാമറയുമായി ബന്ധിപ്പിക്കുന്ന ലൈറ്റിങ് സംവിധാനമാണിത്. ഇതുവഴിയാണ് റോഡ് സിഗ്‌നലുകളെക്കുറിച്ചും കാല്‍നടയാത്രക്കാരെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ തല്‍സമയം ലൈറ്റിങ് സംവിധാനത്തിന് ലഭിക്കുക. ഉദാഹരണത്തിന് മുന്നിലെ പാതയില്‍ എവിടെയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കില്‍ അത് മുന്നറിയിപ്പായി ഹെഡ്ലൈറ്റിലൂടെ ഡ്രൈവര്‍ക്ക് മുന്നിലെ […]
ഇരുള്‍മാളങ്ങളുടെ ഉള്ളം
ഈ പുസ്തകത്തിലെ ഓരോ കഥയും മലയാള കഥാലോകത്തിനുതന്നെ മുതല്‍ക്കൂട്ടാണ്. കഥകളില്‍ കഥകള്‍ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. സമീപകാലത്ത് നമ്മള്‍ വായിക്കുന്ന പല കഥകളും എഴുത്തുകാരന്റെ അറിവിന്റെ ആഴം വായനക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നതായി തോന്നാറുണ്ട്.എന്നാല്‍ ഇവിടെ കഥാകൃത്ത് ഒരോ വാക്കും ആ കഥയ്ക്ക് മിഴിവേകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ഇരുള്‍മാളങ്ങളുടെ ഉള്ളം’. ഷിബു എസ് ബി. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.
മഴക്കാലത്ത് ചെറുചൂടോടെ ഭക്ഷണം കഴിക്കാം!
മഴക്കാലം തുടങ്ങിയാല്‍ പിന്നെ രോഗങ്ങള്‍ പിടിമുറുക്കിത്തുടങ്ങും. അതുകൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ ദഹനവ്യവസ്ഥ മന്ദഗതിയിലാകും. അതുകൊണ്ട് എളുപ്പം ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാന്‍, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവ ഒഴിവാക്കുകയും വേണം. ചെറുചൂടോടെ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍, സൂപ്പ് എന്നിവ നല്ലതാണ്. ഇലക്കറികള്‍ തയ്യാറാക്കുമ്പോള്‍ അവ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം പാചകം ചെയ്യാന്‍ ശ്രദ്ധിക്കണം. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നല്ല […]
രജീഷിനെ കര്‍ണാടക പൊലീസ് ജയിലിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കെ സുധാകരന്‍
ടി പി വധക്കേസ് പ്രതി കേരളത്തിലേക്ക് തോക്ക് കടത്തിയത് ഭരണത്തിന്റെ തണലിലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ടി പി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുകയാണ്. പ്രതി രജീഷിനെ കര്‍ണാടക പൊലീസ് ജയിലിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിക്കുന്ന സംഭവമാണെന്നും കെ സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ പന്ത്രണ്ട് സിപിഐഎമ്മുകാര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ടി പിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയവരിപ്പോഴും ഇരുട്ടിന്റെ മറവിലാണ്. സിബിഐ […]
തിരുവനന്തപുരം ഗോൾഫ് ക്ലബിലെത്തിയ കപിൽദേവ് ലോകകപ്പിന്റെ ഓർമകൾ പങ്കുവെച്ചു
1983 ജൂൺ 25നാണ് ലോകക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ പേരെഴുതി ചേർത്തത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ആ കിരീട നേട്ടത്തിൻറെ നാല്പതാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകർ. തിരുവനന്തപുരം ഗോൾഫ് ക്ലബിലെത്തിയ ടീം നായകൻ കപിൽദേവ് ലോകകപ്പിന്റെ ഓർമകൾ പങ്കുവെച്ചു.ലോകകപ്പ് കിരീട നേട്ടം സുന്ദരമായ ഓർമയെന്നും മുംബൈയിൽ ടീമംഗങ്ങൾ ഒത്തുചേരുമെന്നും കപിൽദേവ് തിരുവനന്തപുരത്ത് പറഞ്ഞു. ഗോൾഫിൽ സജീവമായ കപിൽ ദേവ് തിരുവനന്തപുരം ഗോൾഫ് ക്ലബിൽ പന്തുതട്ടി, ആരാധകർക്കൊപ്പം ഫോട്ടോയെടുത്താണ് കേരളത്തിൽ നിന്ന് മടങ്ങിയത്.
സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടത് കര്‍ശന ഉപാധികളോടെ
കോഴക്കേസില്‍ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടത് കര്‍ശന ഉപാധികളോടെ. ഭക്ഷണം, മരുന്ന് എന്നിവ കൃത്യമായി നല്‍കണമെന്നും മൂന്നാം മുറ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. സെന്തില്‍ ബാലാജിയെ ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം ഒരുക്കണമെന്നും ചെന്നൈ പ്രിന്‍സിപ്പല്‍സ് സെഷന്‍ കോടതി നിര്‍ദേശിച്ചു.കസ്റ്റഡിയിലെടുക്കാനുള്ള ഉത്തരവ് ആശുപത്രിയിലെത്തി ഇ ഡി ഉദ്യോഗസ്ഥര്‍ സെന്തിലിന് കൈമാറുകയും അദ്ദേഹം അതില്‍ ഒപ്പ് വയ്ക്കുകയുമായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധന സമയത്ത് സെന്തിലിനെ ചോദ്യം ചെയ്യരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനസികമായോ ശാരീരികമായോ സെന്തില്‍ […]
