മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനുമുണ്ട്. നാളെ ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി
