ഇന്ത്യയിലെ 5ജി ഉപഭോക്താക്കളുടെ എണ്ണം യൂറോപ്പിലെ ആകെ ജനസംഖ്യയ്‌ക്കൊപ്പമെത്തി. യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്കു തുല്യമായ 50 കോടി ആളുകളിലേക്ക് ഇന്ത്യയില്‍ 5ജി ഇതിനകം എത്തിക്കഴിഞ്ഞു. 2030-ഓടെ ഇന്ത്യയില്‍ 100 കോടി ആളുകളിലേക്ക് 5ജി സാങ്കേതികവിദ്യ എത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകളില്‍ 97 ശതമാനത്തിന്റെ കുറവുണ്ടായി. 6ജി സാങ്കേതികവിദ്യയില്‍ ഇന്ത്യ ലോകത്തെ നയിക്കും. ഐ.ടി.യു., 3ജി.പി.പി. എന്നിവയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ചട്ടക്കൂടില്‍ രാജ്യം പങ്കാളിയാകുന്നുണ്ട്. സ്‌പെക്ട്രം, ഡിവൈസ് ടെക്‌നോളജി, ആപ്ലിക്കേഷനുകള്‍ തുടങ്ങി ഏഴ് പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പുകള്‍ വഴിയാണ് ഭാരത് 6ജി അലയന്‍സ് പ്രവര്‍ത്തിക്കുന്നത്. അലയന്‍സിലെ അംഗങ്ങളായ സംഘടനകള്‍ക്ക് 5ജി, 6ജി സാങ്കേതികവിദ്യകളിലായി 7,700-ലധികം പേറ്റന്റ് അപേക്ഷകളുണ്ട്. ഇതില്‍ 4,400-ലധികം വിദേശ അപേക്ഷകളും ഉള്‍പ്പെടുന്നു.
യൂറോപ്പിലെ ജനസംഖ്യയ്ക്കൊപ്പം ഇന്ത്യയിലെ 5ജി ഉപഭോക്താക്കള്‍
