കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ. കൂടുതല്‍ തുക ഈടാക്കിയവരില്‍ സ്വകാര്യ ബാങ്കുകളാണ് മുന്നില്‍. സേവിങ്സ്, കറന്റ് അക്കൗണ്ടുകളില്‍ മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്നാണ് വന്‍ തുക പിഴ ഈടാക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ ആകെ ഈടാക്കിയ തുക: 4,948.71 കോടി രൂപ. എച്ച്ഡിഎഫ്സി ബാങ്ക്: 1,798.14 കോടി രൂപ (ഏറ്റവും ഉയര്‍ന്ന തുക). ആക്സിസ് ബാങ്ക്: 1,081.33 കോടി രൂപ. 19 സ്വകാര്യ ബാങ്കുകളിലെ മൊത്തം തുകയുടെ 58 ശതമാനവും (2,879.47 കോടി രൂപ) എച്ച്ഡിഎഫ്‌സി, ആക്സിസ് എന്നീ ബാങ്കുകളാണ് ഈടാക്കിയത്. 2,137.92 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ മൊത്തം ശേഖരിച്ചത്. ആകെ ശേഖരിച്ച തുക 7,086.63 കോടിരൂപയാണ്. എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ഇത്തരത്തിലുള്ള പിഴ ബാധകമല്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കും പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ക്കും പിഴ ഈടാക്കാറില്ല.
മിനിമം ബാലന്‍സ് പിഴയായി ബാങ്കുകള്‍ ഈടാക്കിയത് 7,000 കോടി
