ചരിത്രകാരനായ പ്രൊഫ. ആനന്ദബോസിന്റെ കൊലയാളികളെ അന്വേഷിച്ചിറങ്ങിയ സി.ഐ. ഹരിമോഹനും കൂട്ടരും ഏഴാം നൂറ്റാണ്ടിലെ കഥയിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ അറിയുന്നത് കൂട്ടക്കൊലകളുടെ ഒരു പുരാവൃത്തമാണ്. കവിത പൂക്കുന്ന കുറിഞ്ചിയില്‍ കുറിഞ്ഞിപ്പൂക്കള്‍ ചിരിക്കുന്നു. ശബ്ദാര്‍ത്ഥങ്ങള്‍ താളബോധത്തോടെ മേളിക്കുന്ന കുറിഞ്ചിയില്‍ കുറിഞ്ഞിപ്പുക്കള്‍ ചീയുന്നഗന്ധം പരക്കുമ്പോള്‍ കാലം കരുതിവച്ചതെന്താണെന്നതാണ് കഥ കാറ്റുപറഞ്ഞ ഒരു കഥപോലെ ഹരിമോഹനും കുട്ടരും ആനന്ദബോസിന്റെ കൊലപാതകിയിലേക്കെത്തുന്നു. ‘ഒരു ചരിത്രകാരന്റെ കൊലപാതകം’. ടി. ബിജുരാകേഷ്. കൈരളി ബുക്‌സ്. വില 256 രൂപ.
ഒരു ചരിത്രകാരന്റെ കൊലപാതകം
