Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2023 ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

2023 സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ (19.06.2023 തിങ്കളാഴ്ച ) പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു .നാളെ വൈകിട്ട് മൂന്നു മണിക്ക്‌ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക.2023-24 അധ്യയന വർഷത്തെ സംസ്ഥാന എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2023 മെയ് 17 നാണ് നടന്നത്. മൂല്യനിർണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്‍കോർ 2023 മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.

Posted inവിനോദം

ക്രൈം ത്രില്ലര്‍ ചിത്രം ‘കിര്‍ക്കന്‍’ ജൂലൈയില്‍ പ്രദര്‍ശനത്തിന്

സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘കിര്‍ക്കന്‍’. നവാഗതനായ ജോഷാണ് ചിത്രത്തിന്റെ സംവിധാനം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും. നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം റിലീസിന് തയ്യാറായി. ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥാ പാശ്ചാത്തലം ഒരു മലയോര ഗ്രാമത്തില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കല്‍ പൊലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. […]

Posted inഓട്ടോമോട്ടീവ്

മെഴ്‌സിഡീസും ഓപ്പണ്‍ എഐയും കൈകോര്‍ക്കുന്നു

പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസും ഓപ്പണ്‍ എഐയും കൈകോര്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്പനിയുടെ കാറുകളില്‍ ചാറ്റ്ജിപിടി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാര്‍. മെഴ്‌സിഡീസ് ഉപഭോക്താക്കള്‍ക്ക് കാറുമായി സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളിലേക്ക് ചാറ്റ്ജിപിടി സംയോജിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. വ്യക്തികള്‍ക്ക് സമാനമായ രീതിയില്‍ വിവിധ കാര്യങ്ങളോട് പ്രതികരിക്കാനും, ഇതിനായി വാഹനങ്ങളെ പ്രാപ്തരാക്കി ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. നാവിഗേഷന്‍ ആപ്പുകളില്‍ നിന്നും ദിശാസൂചനകള്‍ നല്‍കുന്ന മെക്കാനിക്കല്‍ ശബ്ദത്തിന് പകരം, മെഴ്‌സിഡീസിലെ ചാറ്റ്ജിപിടി മനുഷ്യന്‍ സംസാരിക്കുന്നതുപോലെ […]

Posted inപുസ്തകങ്ങൾ

ബീജിങ്ങിലെ മഴക്കാറുകള്‍

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറാല മൂടിയ സത്യങ്ങളെയും വസ്തുതകളെയും ഓര്‍ത്തെടുത്ത്, അവയെ ചൈനയിലെ കാല്പനികമായ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ഈ നോവലിന്റെ നിലമൊരുക്കിയത്. കാലഗണനകള്‍ക്ക് മാറ്റം ഉണ്ടാകാം. പക്ഷേ സത്യത്തിന്റെയും വസ്തുതകളുടെയും നിറം മങ്ങാതെ സൂക്ഷിച്ചിട്ടുണ്ട്. ‘ബീജിങ്ങിലെ മഴക്കാറുകള്‍’. സുരേഷ് ചിറക്കര. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.  

Posted inആരോഗ്യം

എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണം മറ്റൊന്നാണ്!

വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമൊക്കെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ മറ്റൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ശരീരഭാരം കുറയ്ക്കണമെന്ന ഇച്ഛാശക്തിക്കൊപ്പം ഭക്ഷണത്തോട് നിങ്ങളുടെ തലച്ചോര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതും വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതവണ്ണമുള്ള ആളുകളുടെ തലച്ചോര്‍ പോഷകങ്ങളോട് വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുക എന്നാണ് പഠനത്തില്‍ പറയുന്നത്. 40 വയസ്സിനും 60 നും ഇടയിലുള്ള ആളുകളിലാണ് പഠനം നടത്തിയത്. ഇതില്‍ പകുതിപ്പേര്‍ അമിതവണ്ണമുള്ളവരും ബാക്കിയുള്ളവര്‍ ശരാശരി ശരീരഭാരത്തോട് കൂടിയവരുമാണ്. രണ്ട് വിഭാഗത്തിലേയും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മോന്‍സണ്‍ മാവുങ്കല്‍ ബാലികയെ പീഡിപ്പിച്ചപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നെന്നു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താനവിടെയുണ്ടായിരുന്നെന്ന് അതിജീവിതയോ സാക്ഷികളോ പറഞ്ഞിട്ടില്ല. ഇല്ലാത്ത മൊഴി ഗോവിന്ദന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. സുധാകരന്‍ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം കലാപാഹ്വാനമായി കണക്കാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. രാഷ്ട്രീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ഗോവിന്ദന്‍ വ്യാജ ആരോപണം ഉന്നയിച്ചത്. പൊതുപ്രവര്‍ത്തകനായ പായിച്ചിറ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സുധാകരൻ മോൻസനെ കണ്ടത് ചികിത്സക്കാണെന്നും സുധാകരനെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നും എബിൻ എബ്രഹാം

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പിനായി ഇടപെട്ടിട്ടില്ലെന്ന് കെ സുധാകരന് വേണ്ടി പരാതിക്കാരെ കണ്ടെന്ന് ആരോപണം നേരിട്ട എബിൻ എബ്രഹാം. ഒത്തുതീർപ്പിനായി അല്ല പരാതിക്കാരനെ കണ്ടത്. കെ സുധാകരൻ മോൻസണെ കണ്ടത് ചികിത്സക്കാണെന്നും സുധാകരനെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നും എബിൻ എബ്രഹാം പറഞ്ഞു. മുൻപ് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ മറുപടി കൊടുത്തിരുന്നുവെന്നും എബിൻ എബ്രഹാം പറഞ്ഞു. മാധ്യമങ്ങളും ഇതെല്ലാം നേരത്തെ ചർച്ച ചെയ്തതാണ്. ആദ്യത്തെ കൂടിക്കാഴ്ച അല്ല ഇത്. തങ്ങൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. പോക്‌സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് പരാതി നൽകിയത്. കേസിൽ മാധ്യമപ്രവർത്തകരെ സാക്ഷികളാക്കണമെന്നും ആവശ്യപ്പെടുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ശിവാജി കൃഷ്ണമൂർത്തിക്കെതിരെ നടപടി

ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്പീക്കർമാരിൽ ഒരാളായ ശിവാജി കൃഷ്ണമൂർത്തിക്കെതിരെ നടപടി. കൃഷ്ണ മൂർത്തിയെ പാർട്ടിയുടെ അടിസ്ഥാന അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാലവർഷം ശക്തി പ്രാപിച്ച കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം

കാലവർഷം ശക്തി പ്രാപിച്ച കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും മലപ്പുറത്തുമാണ് യെല്ലോ അലർട്ട്. ബാക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.