മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പിനായി ഇടപെട്ടിട്ടില്ലെന്ന് കെ സുധാകരന് വേണ്ടി പരാതിക്കാരെ കണ്ടെന്ന് ആരോപണം നേരിട്ട എബിൻ എബ്രഹാം. ഒത്തുതീർപ്പിനായി അല്ല പരാതിക്കാരനെ കണ്ടത്. കെ സുധാകരൻ മോൻസണെ കണ്ടത് ചികിത്സക്കാണെന്നും സുധാകരനെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നും എബിൻ എബ്രഹാം പറഞ്ഞു. മുൻപ് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ മറുപടി കൊടുത്തിരുന്നുവെന്നും എബിൻ എബ്രഹാം പറഞ്ഞു. മാധ്യമങ്ങളും ഇതെല്ലാം നേരത്തെ ചർച്ച ചെയ്തതാണ്. ആദ്യത്തെ കൂടിക്കാഴ്ച അല്ല ഇത്. തങ്ങൾ അഞ്ചുതവണയോളം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒരു ഹോട്ടലിന്റെ ലോബിയിലിരുന്ന് പരസ്യമായിട്ടാണോ ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോകുന്നതെന്നും എബിൻ എബ്രഹാം ചോദിച്ചു.
കെ സുധാകരൻ മോൻസനെ കണ്ടത് ചികിത്സക്കാണെന്നും സുധാകരനെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നും എബിൻ എബ്രഹാം
