Posted inഓട്ടോമോട്ടീവ്

ഐക്യൂബ് സ്‌കൂട്ടറുകളുടെ വില പുതുക്കി ടിവിഎസ്

ഐക്യൂബ് സ്‌കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. സബ്‌സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. 2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്‌സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്റെ […]

Posted inപുസ്തകങ്ങൾ

പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുത പ്രപഞ്ചം

പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലേറെ ദ്രവ്യം ഉള്‍ക്കൊള്ളുന്ന പ്ലാസ്മാവസ്ഥയെക്കുറിച്ചുള്ള പഠനം ഉദ്വേഗജനകമാണ്. പ്ലാസ്മാഭൗതികത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ ഒരു ലഘു ചരിത്രവും അതോടൊപ്പംതന്നെ ഈ ശാസ്ത്രശാഖ മാനവരാശിക്ക് ഇതിനകം നല്‍കിക്കഴിഞ്ഞ മികച്ച സാങ്കേതിക സംഭാവനകളെക്കുറിച്ചും ഭാവിയില്‍ സംഭവിക്കാന്‍പോകുന്ന ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടത്തിനെക്കുറിച്ചുമുള്ള ഒരു വിവരണമാണ് ഈ പുസ്തകത്തില്‍. ‘പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുത പ്രപഞ്ചം’. ഡോ. പി.ജെ. കുര്യന്‍. ഡിസി ബുക്‌സ്. വില 284 രൂപ.  

Posted inആരോഗ്യം

പ്രമേഹരോഗികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാം!

പ്രമേഹരോഗികളില്‍ പലരും പഴങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. പഴങ്ങളില്‍ മധുരം ഉളളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന ആശങ്കയിലാണ് പഴങ്ങള്‍ ഒഴിവാക്കുന്നത്. എന്നാല്‍ പഴങ്ങളില്‍ പ്രകൃതിദത്ത പഞ്ചസാര ആണുള്ളത്. പ്രത്യേകിച്ച് ഫ്രക്ടോസ്. ഇതാണ് പഴങ്ങള്‍ക്ക് മധുരം നല്‍കുന്നത്. ഇത് മറ്റ് പഞ്ചസാരകളെപ്പോലെ രക്തത്തിലെ പഞ്ചസാരയെ ബാധിക്കില്ല. പഴങ്ങളില്‍ ധാരാളം നാരുകള്‍ ഉണ്ട്. കൂടാതെ മൈക്രോന്യൂട്രിയന്റുകളും ആന്റി ഓക്‌സിഡന്റുകളും ഉണ്ട്. ഇവയെല്ലാം പ്രമേഹം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. വണ്ടര്‍ഫ്രൂട്ട് എന്നറിയപ്പെടുന്ന പൈനാപ്പിളില്‍ നാരുകള്‍ ധാരാളമുണ്ട്. ഒരു കപ്പ് പൈനാപ്പിളില്‍ 2.2 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും

ബിരുദ സർട്ടിഫിക്കറ്റ് ഛത്തീസ്ഗഡിൽ നിന്നു സംഘടിപ്പിച്ചതാണെന്ന ആരോപണം നേരിടുന്ന എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെതിരെ പൊലീസും നടപടി തുടങ്ങി. ഇന്ന് രാവിലെ എംഎസ്എം കോളേജ് പ്രിൻസിപ്പലിന്‍റെ മൊഴിയെടുക്കും.കെഎസ് യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിന്മേലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. കോളജിലേക്ക് ഇന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതോടൊപ്പം കാലവർഷം ശക്തമായതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത് മഴ തുടരുന്നു. ചെന്നൈയിൽ 27 വർഷത്തിനിടെ പെയ്ത റെക്കോർഡ് മഴയാണ് ഇന്നലത്തേത്. പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 19

◾മണിപ്പൂരില്‍ വംശീയ കലാപത്തിന്റെ അമ്പതാം നാളിലും മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന കലാപമെന്ന ആരോപണം നിലനില്‍ക്കേയാണീ മൗനം. പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സ്പീക്കറുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തി. മോദിയെ കാണാന്‍ നാലു ദിവസമായി കാത്തിരിക്കുന്ന മണിപ്പൂരിലെ പത്തു പ്രതിപക്ഷ കക്ഷി നേതാക്കളെ കാണാന്‍ മോദി തയാറായിട്ടില്ല. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ കലാപകാരികള്‍ കത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ◾കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍കൂടി സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

1975 ലെ അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. ജൂൺ- 25 ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം. നമ്മുടെ ജനാധിപത്യ ആദർശങ്ങളെ നമ്മൾ പരമപ്രധാനമായാണ് കണക്കാക്കുന്നത്. ഭരണഘടനയെ ഞങ്ങൾ പരമോന്നതമായി കണക്കാക്കുന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് ആളുകൾ അടിയന്തരാവസ്ഥയെ സർവശക്തിയോടെ എതിർത്തു. ഭരണകൂടത്തിന്റെ ക്രൂരതകളെ കുറിച്ച് നിരവധി പുസ്തകങ്ങളാണ് രചിക്കപ്പെട്ടത്. പോലീസും ഭരണകൂടവും ചേർന്ന് ജനാധിപത്യവാദികളെ ക്രൂരമായാണ് പീഡിപ്പിച്ചത് എന്നും മോദി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാധ്യമ വേട്ടയിൽ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മാധ്യമ വേട്ടയിൽ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ പ്രതിഷേധം തുടരുമ്പോഴും മാധ്യമ പ്രവർത്തകർക്കെതിരെ തുടർച്ചയായി കേസുകൾ എടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ദുബൈയിൽ വെച്ച് വിഷയത്തില്‍ മാധ്യമ പ്രവർത്തകർ പിണറായി വിജയന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.മാധ്യമങ്ങളോടുള്ള സിപിഎമ്മിൻ്റെ ഇരട്ടനിലപാട് ദേശീയതലത്തിൽ പോലും ചോദ്യം ചെയ്യുമ്പോഴും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് കുലുക്കമില്ല. ദേശീയ തലത്തിലടക്കം‌ വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും ഗൂഢാലോചന പരാതിയിലാണ് കേസെന്ന് പറഞ്ഞാണ് പൊലീസിനെ എം വി ഗോവിന്ദൻ പിന്തുണക്കുന്നത്.

Posted inബിസിനസ്സ്

റെക്കോര്‍ഡ് വിപണി വിഹിതം നേടി ഇന്‍ഡിഗോ!

ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോര്‍ഡ് വിഹിതം നേടി ചരിത്രം തിരുത്തിക്കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സിവില്‍ ഏവിയേഷന്‍ വ്യവസായത്തില്‍ കഴിഞ്ഞ മെയ് മാസം 61.4 ശതമാനം റെക്കോര്‍ഡ് വിപണി വിഹിതമാണ് നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്‍ഡിഗോ 60 ശതമാനത്തിനു മുകളില്‍ വിപണി സ്വന്തമാക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് ഇതിന് മുന്‍പ് 60.4 ശതമാനം വിപണി വിഹിതം നേടിയത്. കഴിഞ്ഞ […]

Posted inവിനോദം

ആലിയ ഭട്ടിന്റെ ഹോളിവുഡ് ചിത്രം ‘ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍’ ട്രെയിലര്‍

വണ്ടര്‍ വുമണ്‍ സിനിമയിലൂടെ ശ്രദ്ധേയായ നടി ഗാല്‍ ഗാഡോട്ട് സ്‌പൈ വുമണ്‍ വേഷത്തില്‍ എത്തുന്ന ‘ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍’ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ഓഗസ്റ്റ് 11ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഹോളിവുഡ് ചിത്രം കൂടിയാണ് ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍. ഗാല്‍ ഗാഡോട്ടിന് പുറമേ ജാമി ഡോര്‍നന്‍, മത്തിയാസ് ഷ്വീഫര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആലിയ ഭട്ട് ചിത്രത്തില്‍ പ്രതിനായിക വേഷത്തിലാണ് എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ […]