ബിരുദ സർട്ടിഫിക്കറ്റ് ഛത്തീസ്ഗഡിൽ നിന്നു സംഘടിപ്പിച്ചതാണെന്ന ആരോപണം നേരിടുന്ന എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെതിരെ പൊലീസും നടപടി തുടങ്ങി. ഇന്ന് രാവിലെ എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും.കെഎസ് യു ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിന്മേലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. കോളജിലേക്ക് ഇന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും.
പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും
