സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്. എറണാകുളം കോട്ടയം ജില്ലകളിൽ പരിശോധന തുടരുന്നു. കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. വൈകിട്ട് അഞ്ചുമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് റദ്ദാക്കി ഹൈക്കോടി
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് റദ്ദാക്കി ഹൈക്കോടി. കേസെടുത്ത് കെ എം ഷാജിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയ നടപടികളും കോടതി റദ്ദാക്കി.നേരത്തെ കേസിലെ എഫ്‌ഐആറും റദ്ദുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസും റദ്ദാക്കിയ നടപടി. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് കെഎം ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കെഎം ഷാജി.
എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശാഭിമാനിക്കും എംവി ഗോവിന്ദനുമെതിരെ കേസെടുക്കണെമെന്നും വി ഡി സതീശൻ പറഞ്ഞു. ‘കെ. സുധാകരനെതിരെ ദേശാഭിമാനി എഴുതിയത് എംവി ഗോവിന്ദൻ ആവർത്തിച്ചു. ക്രൈംബ്രാഞ്ച് പറഞ്ഞെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്? എംവി ഗോവിന്ദൻ സൂപ്പർ ഡിജിപി ആകുന്നു. ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളമാണ്. ദേശാഭിമാനിക്കും എംവി ഗോവിന്ദനും എതിരെ കേസ് എടുക്കണം. കെ സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താൻ നീക്കം നടത്തുന്നു. […]
സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു
സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തെറിയുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ […]
ചൈനയില്‍ കല്യാണവും കുറയുന്നു
ചൈനയില്‍ ജനസംഖ്യ മാത്രമല്ല, വിവാഹങ്ങളും കുറയുന്നു. 2021 നേക്കാള്‍ പത്തര ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം നടന്ന വിവാഹങ്ങള്‍. ചരിത്രത്തിലെ ഏറ്റവും കുറവു വിവാഹം. 68 ലക്ഷം പേരാണ് 2022 ല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. 2021 ല്‍ 76 ലക്ഷം പേര്‍ വിവാഹിതരായിരുന്നു. 1986 നുശേഷം ഏറ്റവും കുറവു വിവാഹം നടന്നത് ഇക്കഴിഞ്ഞ വര്‍ഷമാണ്. കൊവിഡ് നിയന്ത്രണങ്ങള്‍മൂലം ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞതാണ് വിവാഹങ്ങള്‍ കുറഞ്ഞതിനുള്ള ഒരു കാരണം. വിവാഹ ജീവിതത്തോടു വിരക്തി വര്‍ധിക്കുന്നതായും കാണുന്നുണ്ട്. വിവാഹം […]
വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു
വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുമെന്നും കോളജിന് ഒന്നും മറച്ചുവക്കാനും ആരെയും സംരക്ഷിക്കാനുമില്ലെന്നും പ്രിന്‍സിപ്പാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യം യൂണിവേഴ്‌സിറ്റിയിലാണ് നിഖില്‍ തോമസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. അവിടെ നിന്ന് വേരിഫിക്കേഷന്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് ഇവിടെ കൊണ്ടുവന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ […]
എ ഐ ക്യാമറയുടെ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷം
എ ഐ ക്യാമറകളുടെ പ്രവർത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തി. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയിൽ ഹർജി നൽകിയത്.പദ്ധതിയിൽ അഴിമതി ഉണ്ടെന്നും അതുകൊണ്ടുതന്നെ ഐ ഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കലിംഗ സർവ്വകലാശാലയിൽ നിഖിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ
പിഎം ആർഷോ ഇന്ന് രാവിലെ വാർത്താ സമ്മേളനം വിളിച്ച് നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പ്രതികരിച്ചിരുന്നു. വാർത്ത വ്യാജമെന്ന് പറഞ്ഞ ആർഷോ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹാജരാക്കാനും വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സർവകലാശാല വിസി തന്നെ നിഖിൽ തോമസിന്റേത് വ്യാജ ഡിഗ്രിയാണെന്ന പ്രാഥമിക നിഗമനം പങ്കുവെച്ചത്. തൊട്ടുപിന്നാലെ നിഖിൽ തോമസ് എന്ന വിദ്യാർത്ഥി കലിംഗ സർവകലാശാലയിൽ പഠിച്ചട്ടില്ലെന്ന് കലിംഗ സർവ്വകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 19
◾തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേര് പറയണമെന്ന് ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പഴാണ് മോന്‍സണ്‍ ആരോപണം ഉന്നയിച്ചത്. കോടതിയില്‍ നിന്നും കൊണ്ടുപോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൊണ്ടു പോയിട്ടാണു ഭീഷണിപ്പെടുത്തിയത്. മോന്‍സണ്‍ ആരോപിച്ചു. ◾മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ […]
മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവർണർ
മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുപണം പാഴാക്കിയാണ് യാത്രയെന്നും കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ചോദിച്ചു.സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് സർക്കാർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു
