വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുമെന്നും കോളജിന് ഒന്നും മറച്ചുവക്കാനും ആരെയും സംരക്ഷിക്കാനുമില്ലെന്നും പ്രിന്സിപ്പാല് മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യം യൂണിവേഴ്സിറ്റിയിലാണ് നിഖില്‍ തോമസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. അവിടെ നിന്ന് വേരിഫിക്കേഷന് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് ഇവിടെ കൊണ്ടുവന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്. കോളജിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തു
