പിഎം ആർഷോ ഇന്ന് രാവിലെ വാർത്താ സമ്മേളനം വിളിച്ച് നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പ്രതികരിച്ചിരുന്നു. വാർത്ത വ്യാജമെന്ന് പറഞ്ഞ ആർഷോ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹാജരാക്കാനും വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സർവകലാശാല വിസി തന്നെ നിഖിൽ തോമസിന്റേത് വ്യാജ ഡിഗ്രിയാണെന്ന പ്രാഥമിക നിഗമനം പങ്കുവെച്ചത്. തൊട്ടുപിന്നാലെ നിഖിൽ തോമസ് എന്ന വിദ്യാർത്ഥി കലിംഗ സർവകലാശാലയിൽ പഠിച്ചട്ടില്ലെന്ന് കലിംഗ സർവ്വകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.
കലിംഗ സർവ്വകലാശാലയിൽ നിഖിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ
