മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുപണം പാഴാക്കിയാണ് യാത്രയെന്നും കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ചോദിച്ചു.സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് സർക്കാർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു
മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവർണർ
