Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ പകർച്ചപ്പനിയോടൊപ്പം ഡെങ്കിയും എലിപ്പനിയും മലേറിയയും

ഇന്നലെ പനി ബാധിച്ചത് 12,984 പേർക്കാണ്. സംസ്ഥാനത്ത് 110 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 43 എണ്ണവും എറണാകുളത്താണ്. 218 പേർക്കാണ് ഡെങ്കിപ്പനി ലക്ഷണം. 8 എലിപ്പനി, 3 മലേറിയ എന്നിവയും സ്ഥിരീകരിച്ചു.ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു. സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ ഇതിന് പുറമേയാണ്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 20

◾വിദ്യാഭ്യാസം വ്യാജ ആഭാസമായി. കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍. നിഖില്‍ തോമസിനെതിരേ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാര്‍ സന്ദീപ്ഗാന്ധി വ്യക്തമാക്കി. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് പ്രാഥമിക നിഗമനമെന്ന് നേരത്തെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നമ്മല്‍ വ്യക്തമാക്കിയിരുന്നു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തി. നിഖില്‍ തോമസിനെ കായംകുളം എംഎസ്എം കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ◾സംസ്ഥാനത്തെ എ ഐ ക്യാമറ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴ സി പിഎമ്മിലെ വിഭാഗീയതയിൽ പാർട്ടി നടപടി

ആലപ്പുഴ സി പിഎമ്മിലെ വിഭാഗീയതയിൽ പാർട്ടിയിൽ കൂട്ടനടപടി. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂടാതെ 3 ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. എം സത്യപാലനേയും തരംതാഴ്ത്തി. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് കടുത്ത നടപടിയുണ്ടായത്.

Posted inബിസിനസ്സ്

ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടി ബാങ്ക് ഓഫ് ബറോഡ!

ഓഹരി വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് എന്ന പദവി സ്വന്തമാക്കി ബാങ്ക് ഓഫ് ബറോഡ. ഓഹരി വില വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 3 ശതമാനം ഉയര്‍ന്ന് 194 രൂപയായി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിനുമുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. എസ്.ബി.ഐ ഓഹരികളുടെ വിപണി മൂല്യം 5.07 ലക്ഷം കോടി രൂപയാണ്. മാര്‍ച്ച് […]

Posted inവിനോദം

വരുണ്‍ ധവാന്‍ ചിത്രം ‘ബവാല്‍’ ഒടിടി റിലീസിന്

വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. വരുണ്‍ ധവാന്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ് പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നുമാണ് റിപ്പോര്‍ട്ട്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബവാല്‍’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. വരുണ്‍ ധവാന്റേതായി ‘ഭേഡിയ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രത്തില്‍ ‘ഭാസ്‌കര്‍’ […]

Posted inവിനോദം

രണ്ടാം ദിവസം തന്നെ 200 കോടി ക്ലബ്ബിലെത്തി ‘ആദിപുരുഷ്’

റിലീസിന് മുമ്പും ശേഷവും ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കളക്ഷന്റെ കാര്യത്തില്‍ വന്‍ കുതിപ്പാണ് പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 140 കോടി രൂപയാണ് ചിത്രം നേടിയത്. സിനിമയുടെ ക്വാളിറ്റിയെ കുറിച്ചും തിരക്കഥയെ കുറിച്ചും ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബോക്സോഫീസില്‍ ചിത്രം കുതിപ്പ് തുടരുകയാണ്. രണ്ടാം ദിവസം 100 […]

Posted inഓട്ടോമോട്ടീവ്

സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കുകള്‍ ട്രയംഫ് ഇന്ത്യയില്‍

മിഡില്‍ വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കുകള്‍ ട്രയംഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ വേരിയന്റിന് 10.17 ലക്ഷം രൂപയും ആര്‍എസ് വേരിയന്റിന് 11.81 ലക്ഷം രൂപയുമാണ് വില. പരിഷ്‌കരിച്ച ലിക്വിഡ് കൂള്‍ഡ്, 765 സിസി, ത്രീ സിലിണ്ടര്‍ എന്‍ജിനാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കിന് കരുത്തേകുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റുകളില്‍ പുതിയ പിസ്റ്റണുകള്‍, കോണ്‍ റോഡുകള്‍, ഷോര്‍ട്ട് ഇന്‍ടേക്ക് ട്രമ്പറ്റുകള്‍, പുതിയ ക്യാംഷാഫ്റ്റ്, വര്‍ദ്ധിച്ച വാല്‍വ് ലിഫ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. പുതുക്കിയ 765 സിസി എഞ്ചിന്‍ […]

Posted inപുസ്തകങ്ങൾ

വിശപ്പ് പ്രണയം ഉന്മാദം

മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും കാണിച്ചുതരുന്നവയാണ് ഈ കൃതിയിലെ കുറിപ്പുകള്‍. ഇതിന്റെ വായന ഞാനെന്ന മനുഷ്യനിലെ കാപട്യത്തെയും അഹങ്കാരത്തെയും ഒരു പരിധിയോളം ഇല്ലായ്മ ചെയ്യുന്നു. ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം. ‘വിശപ്പ് പ്രണയം ഉന്മാദം’. മുഹമ്മദ് അബ്ബാസ്. മാതൃഭൂമി. വില 202 രൂപ.

Posted inആരോഗ്യം

ഡെങ്കിപ്പനിയില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്നത് അപകടകരം!

ഡെങ്കിപ്പനി കാരണം രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്നത് അപകടകരമായ അവസ്ഥയാണ്. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ ധാരാളം പ്ലേറ്റ്ലെറ്റുകളെ നശിപ്പിക്കും. ഈ പ്ലേറ്റ്ലെറ്റുകള്‍ ശരീരത്തിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ പ്രധാനമായതിനാല്‍ അവ വേഗത്തില്‍ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. രക്തത്തിലെ ചെറിയ നിറമില്ലാത്ത കോശ ശകലങ്ങളാണ് പ്ലേറ്റ്ലെറ്റുകള്‍ അഥവാ ത്രോംബോസൈറ്റുകള്‍. ശരീരത്തില്‍ ചെറുതോ വലുതോ ആയ മുറിവുകളുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. അവയവ മാറ്റിവയ്ക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകളെ അതിജീവിക്കാനും, കാന്‍സര്‍, വിട്ടുമാറാത്ത രോഗങ്ങള്‍, പരിക്കുകള്‍ എന്നിവയോട് പൊരുതാനുമെല്ലാം പ്ലേറ്റ്ലെറ്റുകള്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍. നിഖില്‍ തോമസിനെതിരേ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ സന്ദീപ്ഗാന്ധി വ്യക്തമാക്കി. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് പ്രാഥമിക നിഗമനമെന്ന് നേരത്തെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നമ്മല്‍ വ്യക്തമാക്കിയിരുന്നു. നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിസി പറഞ്ഞിരുന്നു. എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ കായംകുളം എംഎസ്എം കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. […]