ആലപ്പുഴ സി പിഎമ്മിലെ വിഭാഗീയതയിൽ പാർട്ടിയിൽ കൂട്ടനടപടി. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂടാതെ 3 ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. എം സത്യപാലനേയും തരംതാഴ്ത്തി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്.
ആലപ്പുഴ സി പിഎമ്മിലെ വിഭാഗീയതയിൽ പാർട്ടി നടപടി
