Posted inഓട്ടോമോട്ടീവ്

പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയുടെ ബുക്കിങ് ആരംഭിച്ചു

ഇന്നോവയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 25000 രൂപ നല്‍കി നെക്‌സ ഡീലര്‍ഷിപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. ജൂലൈ 5ന് വാഹനം പുറത്തിറക്കും. മാരുതി നിരയിലെ ഏറ്റവും വില കൂടിയതും ഓട്ടമാറ്റിക് മോഡിലും ലഭിക്കുന്ന ഏക മോഡല്‍ ഇതായിരിക്കും. ഇന്നോവയുടെ പുതിയ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലില്‍ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രില്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. […]

Posted inപുസ്തകങ്ങൾ

എഴുത്തുകാര്‍ക്ക് ഒരു പണിപ്പുര

അപൂര്‍വ്വമായൊരു സാഹിത്യപ്രവേശിക. പ്രചോദനപ്രദവും പ്രയോജനപ്രദവുമായ നൂറ് അദ്ധ്യായങ്ങള്‍. ഓരോ അദ്ധ്യായവും ഒരുള്‍ക്കാഴ്ച. എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍, കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ എഴുതിയ നൂറു കുറിപ്പുകള്‍. മലയാളസാഹിത്യം, ലോകസാഹിത്യം, കല, നാടോടിവിജ്ഞാനം, ദൃഷ്ടാന്തകഥകള്‍, തത്ത്വചിന്ത, ചരിത്രം, പരിസ്ഥിതി തുടങ്ങി പല പല മേഖലകളിലെ അറിവുകള്‍ ഇഴചേര്‍ന്ന് എഴുത്തിന്റെ കനല്‍ത്തരിയെ ആളിക്കത്തിക്കുവാനുള്ള ഊര്‍ജ്ജമാകുന്ന എഴുത്തുപാഠങ്ങള്‍. എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം. ‘എഴുത്തുകാര്‍ക്ക് ഒരു പണിപ്പുര’. കല്‍പ്പറ്റ നാരായണന്‍. മാതൃഭൂമി. […]

Posted inആരോഗ്യം

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞള്‍പ്പൊടിയും!

കൊളസ്‌ട്രോള്‍ തോത് വര്‍ധിക്കുന്നത് രക്തധമനികള്‍ ബ്ലോക്കായി ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. നിത്യവുമുള്ള വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, സജീവമായ ജീവിതശൈലി എന്നിവയെല്ലാം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കും. മഞ്ഞള്‍പ്പൊടിയിലെ കുര്‍ക്കുമിന് ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിദത്ത ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍പ്പൊടി ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കുന്നു. സന്ധിവേദന, പേശിവേദന, ശരീരവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ പരിഹാരമാണ്. തലച്ചോറിന് ഉണര്‍വ് നല്‍കി അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള രോഗലക്ഷണങ്ങളെ ലഘൂകരിക്കാനും മഞ്ഞള്‍പ്പൊടി സഹായിക്കുന്നു. ഇനി പറയുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി ഇടപെടാത്തതിനെതിരെ നിര്‍ണായക നീക്കവുമായി മെയ്തി വിഭാഗം

മണിപ്പൂരിൽ സാഹചര്യം ഇത്രത്തോളം രൂക്ഷമായിട്ടും പ്രധാനമന്ത്രി ഇടപെടാത്തത് ചോദ്യം ചെയ്ത് നോര്‍ത്ത് അമരിക്കയിലുള്ള മെയ്തി വിഭാഗം മറ്റന്നാള്‍ വാഷിംഗ് ടണിലെ ഒരു പാര്‍ക്കില്‍ പ്രതിഷേധം നടത്താൻ തീരുമാനിച്ചു. കലാപത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ച് അമേരിക്കക്ക് പുറപ്പെട്ട മോദിയെ പിന്തുടര്‍ന്ന് വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം പ്രതിഷേധിക്കും. മുഖ്യമന്ത്രിയെ മാറ്റണമന്ന ആവശ്യം ശക്തമാണെങ്കിലും ബിരേന്‍ സിംഗ് തുടരട്ടെയെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ എന്തു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്ന സ്ഥിതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്താല്‍ അധ്യാപകരാകാം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാസ്‌പോര്‍ട്ടാണ് എസ്എഫ്‌ഐ മെമ്പര്‍ഷിപ്പെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ഒന്നര ആഴ്ചത്തെ വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. മന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീകര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ്എഫ്ഐ ക്കെതിരെ ഗവർണർ

ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകും. എന്ത് നിയമവിരുദ്ധ പ്രവർത്തനത്തിനും ഉള്ള പാസ്പോർട്ട്‌ ആണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതോടൊപ്പം നിഖിലിൻ്റെ വിലാസം അടക്കം രേഖകൾ കലിംഗ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതികരണവുമായി ചിത്തരഞ്ജൻ

വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരൻ എന്ന് കണ്ടു സിപിഎം നേതാവ് ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് ഇന്നലെ തരംതാഴ്ത്തിയിരുന്നു.താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും, അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയുണ്ടായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതികരിക്കാതെ എം വി ഗോവിന്ദൻ

എസ്എഫ്ഐ വ്യാജ ഡിഗ്രി വിവാദത്തിലും, ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ചും പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അതേസമയം സി പി എം ഉൾപ്പെടുന്ന വിവാദങ്ങളിൽ നേതൃത്വത്തിന് അതൃപ്തിയുള്ളതിനാൽ സംഘടനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ തൽക്കാലം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായും ജെപി നഡ്ഡയുമായും സംസാരിച്ചതിനെ തുടർന്ന് മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തുടരുന്നതിനാണ് കേന്ദ്ര നേതൃത്വത്തിന്റെ ധാരണ.തൽക്കാലം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ല.ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

അമേരിക്ക ക്യൂബ സന്ദർശനത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി.പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ എൻ ബാലഗോപാൽ, സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും ഉണ്ടായിരുന്നു. ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്‌ച നടത്തി. തുടർന്ന് ക്യൂബയിലെ ഹവാനയിൽ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.