എസ്എഫ്ഐ വ്യാജ ഡിഗ്രി വിവാദത്തിലും, ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ചും പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം സി പി എം ഉൾപ്പെടുന്ന വിവാദങ്ങളിൽ നേതൃത്വത്തിന് അതൃപ്തിയുള്ളതിനാൽ സംഘടനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
പ്രതികരിക്കാതെ എം വി ഗോവിന്ദൻ
