മണിപ്പൂരിൽ സാഹചര്യം ഇത്രത്തോളം രൂക്ഷമായിട്ടും പ്രധാനമന്ത്രി ഇടപെടാത്തത് ചോദ്യം ചെയ്ത് നോര്‍ത്ത് അമരിക്കയിലുള്ള മെയ്തി വിഭാഗം മറ്റന്നാള്‍ വാഷിംഗ് ടണിലെ ഒരു പാര്‍ക്കില്‍ പ്രതിഷേധം നടത്താൻ തീരുമാനിച്ചു. കലാപത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ച് അമേരിക്കക്ക് പുറപ്പെട്ട മോദിയെ പിന്തുടര്ന്ന് വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം പ്രതിഷേധിക്കും. മുഖ്യമന്ത്രിയെ മാറ്റണമന്ന ആവശ്യം ശക്തമാണെങ്കിലും ബിരേന്‍ സിംഗ് തുടരട്ടെയെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
പ്രധാനമന്ത്രി ഇടപെടാത്തതിനെതിരെ നിര്‍ണായക നീക്കവുമായി മെയ്തി വിഭാഗം
