Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ഡിവൈഎസ്പി

പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ഡിവൈഎസ്പി. ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിട്ടില്ലെന്നും പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഡിവൈഎസ്പി റസ്റ്റം പറഞ്ഞു. കെ സുധാകരന്‍റെ പേര് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു.പോക്‌സോ കേസിൽ മോൻസനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. പോക്‌സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് ഡിവൈഎസ്പി ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

പേപ്പട്ടികളെയും ആക്രമകാരികളായ തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന്‌ അവശ്യപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടും.സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളടക്കമാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാങ്ക് വിവരങ്ങള്‍ തേടി വിജിലന്‍സ് കത്ത് നല്‍കി

പറവൂര്‍ മണ്ഡലത്തിലെ പുനര്‍ജനി പദ്ധതിക്കായുള്ള എല്ലാ ബാങ്കു വിവരങ്ങളും തേടിയാണ് കത്തു നല്‍കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിദേശയാത്രാ വിവരങ്ങളും വിജിലന്‍സ് വരും ദിവസങ്ങളില്‍ തേടും. എല്ലാ ഫയലുകളും രേഖകളും പരിശോധിച്ചശേഷമായിരിക്കും വി.ഡി. സതീശന്റെ മൊഴി രേഖപ്പെടുത്തുക. പുനർജനി പദ്ധതിക്കായി സതീശൻ പണപ്പിരിവ് നടത്തിയിട്ടുണ്ടോ, പണം ചെലവഴിച്ചതിൽ ക്രമക്കേട് ഉണ്ടോ, അനുമതി വാങ്ങാതെയാണോ സതീശന്റെ വിദേശ യാത്രകൾ തുടങ്ങിയവയാണ് അന്വേഷണ പരിധിയിലുള്ളത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്ന് വിഡി സതീശൻ

കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുമ്പിൽ എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.റോഡിലെ ക്യാമറ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്നും,കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കെഎം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായെന്നും, ഞങ്ങൾക്കെതിരെ എടുത്ത കേസിന്റെ ഗതിയും ഇതു തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 20

◾എഐ ക്യാമറ പദ്ധതിയിലെ കരാറുകാര്‍ക്കുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കരുതെന്ന് ഹൈക്കോടതി. കാമറ ഇടപാടിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്ന് ഉത്തരവുണ്ടാകുന്നതുവരെ പണം നല്‍കരുത്. കേസ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണം. ◾സര്‍ക്കാരിന്റെ അഴിമതി പുറത്തു കൊണ്ടുവരുന്നവരെ നേരിടാന്‍ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചാലും നിശബ്ദരാവില്ലെന്നും കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എ.ഐ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

ഇന്നത്തെ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല. എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്നും,കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കുമെന്നും കോടതി നിർദേശിച്ചു.കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Posted inബിസിനസ്സ്

സൈലവും ഫിസിക്സ് വാലയും കൈകോര്‍ക്കുന്നു

കേരളത്തിലെ പ്രമുഖ എഡ്ടെക് ഫ്ളാറ്റ്ഫോമായ സൈലം ലേണിംഗിന്റെ 50 ശതമാനം ഓഹരികള്‍ നോയിഡ ആസ്ഥാനമായ എഡ്ടെക് ആപ്പായ ഫിസിക്സ് വാല ഏറ്റെടുക്കും. 500 കോടി രൂപ നിക്ഷേപത്തോടെ അടുത്ത മൂന്നുവര്‍ഷം കൊണ്ടാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഏറ്റെടുക്കുന്നതില്‍ സൈലത്തിന്റെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ ഓഹരിയായും പണമായും കൈവശം വച്ചിട്ടുള്ള പങ്കാളിത്തവും ഉള്‍പ്പെടും. നിക്ഷേപത്തിന്റെ ഒരുഭാഗം സൈലത്തിന്റെ ലേണിംഗ് മോഡല്‍ വിപുലപ്പെടുത്താനാകും ഉപയോഗിക്കുക. ജി.എസ്.വി വെഞ്ച്വേഴ്സും വെസ്റ്റ് ബ്രിഡ്ജ് ക്യാപ്പിറ്റലും പിന്തുണയ്ക്കുന്ന ഫിസിക്സ് വാല കഴിഞ്ഞ ഒരു […]

Posted inടെക്നോളജി

ഐഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ!

ഐഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതി 2023 മെയ് മാസത്തില്‍ 10,000 കോടി രൂപയില്‍ എത്തി. വ്യാവസായിക കണക്കുകള്‍ പ്രകാരം ഈ മാസം രാജ്യത്ത് നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തം കയറ്റുമതി 12,000 കോടി രൂപയായി. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 20,000 കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,066 കോടി രൂപയായിരുന്നു. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ പ്രകാരം രണ്ട് മടങ്ങാണ് വര്‍ധന […]

Posted inവിനോദം

‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’ ടീസര്‍

രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രമാണ് ‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 2016-ലെ ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ ആദ്യ തിയറ്റര്‍ റിലീസാണ് റോക്കി ഔര്‍ റാണി കി പ്രേം കഹാനി. അതിനിടയില്‍ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജികളായ ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയില്‍ കരണ്‍ രണ്ട് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം […]

Posted inവിനോദം

‘മണി ഹീസ്റ്റ് ബര്‍ലിന്‍’ സീരിസിന്റെ ടീസര്‍

ലോകമെങ്ങുമുള്ള സീരിസ് പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിന്‍-ഓഫ് സീക്വല്‍ ‘ബെര്‍ലി’ന്റെ പുതിയ ടീസര്‍ ഇറങ്ങി. മണി ഹീസ്റ്റില്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ബെര്‍ലിന്റെ ജീവിതത്തിലേക്കാണ് പുതിയ സീരിസ് എത്തുന്നത്. മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്റെ പേര്. മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനായാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിനെ കാണികള്‍ പരിചയപ്പെട്ടത്. സ്‌പെയിന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ […]