പേരെഴുതാത്ത 54 ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ എംജി സര്‍വകലാശാലയില്‍നിന്നു കാണാതായി. സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്കു നിര്‍ദ്ദേശം നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കും. തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ജൂലൈ 12 ലേക്കു മാറ്റി. ജൂലൈ ഏഴിനകം മറുപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ലോകമാകുന്ന […]
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ടെന്നും പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കുമെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്തർവാഹിനിക്കായി തെരച്ചിൽ ഊർജിതം
അന്തർവാഹിനി കാണാതായ സ്ഥലത്തു നിന്നും കടലിനടിയിൽ നിന്ന് ശബ്ദ തരംഗങ്ങൾ ലഭിച്ചു. ഒരു കനേഡിയൻ എയർക്രാഫ്റ്റിനാണ് ഇത് ലഭിച്ചത്. കാണാതായ പേടകത്തിൽ നിന്നു തന്നെയാണോ ഈ ശബ്ദതരംഗങ്ങൾ വരുന്നതെന്നുറപ്പില്ലെന്നും, ആ സ്ഥലത്ത് അന്വേഷണം ഊർജിതമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.യാത്രയുടെ സംഘാടകർ യുഎസ് കമ്പനിയായ ഓഷൻഗേറ്റ് എക്സ്പഡീഷൻസാണ്. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും അവരുടെ കുടുംബങ്ങൾക്ക് ഒരു നല്ല വാർത്ത സമ്മാനിക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ഓഷൻഗേറ്റ് കമ്പനി പ്രതികരിച്ചത്.
മഹാത്മഗാന്ധി സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ലെന്ന് റിപ്പോർട്ട്
നൂറ് ബിരുദ സര്‍ട്ടിഫിക്കറ്റുകളും അമ്പത്തിനാല് പി.ജി സര്‍ട്ടിഫിക്കറ്റുകളുമാണ് സര്‍വകലാശാലയിലെ അതീവ സുരക്ഷാ വിഭാഗമായ പരീക്ഷാഭവനില്‍ നിന്നും കാണാതെയായത്. സംഭവത്തില്‍ പരീക്ഷാഭവന്‍ അന്വേഷണ റിപ്പോര്‍ട്ട് യൂണിവേഴ്സിറ്റി റജിസ്ട്രാര്‍ക്കും വിസിക്കും കൈമാറി.
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
കോടിക്കണക്കിന് കുടുംബങ്ങൾ വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോഗ ചെയ്യുന്നുവെന്ന് യോഗാദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ യോഗ ദിന പരിപാടികൾ നടക്കുകയാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.30 ന് യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി യോഗദിന ചടങ്ങിൽ പങ്കെടുക്കും.പരിപാടിയിൽ 180 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ
കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. അവിവാഹിതയാണ്. ആ പരിഗണന നൽകണമെന്നും വിദ്യ ജാമ്യ ഹർജിയിൽ പറയുന്നു.രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 21
◾എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ തേടി കേരള പോലീസ് കലിംഗ സര്‍വകലാശാലയിലേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ഡിജിപിക്കു പരാതി നല്‍കി. കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമെന്ന് കേരള സര്‍വകലാശാല. അന്‍സിലിനെതിരെയും പരീക്ഷ കണ്‍ട്രോളര്‍ ഡിജിപിക്കു പരാതി നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലറോടു റിപ്പോര്‍ട്ടു തേടിയിട്ടുമുണ്ട്. ◾കേരളം പനിച്ചു വിറയ്ക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 […]
വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിദേശത്ത് നിന്നും ലഭിച്ച പണം ഉപയോഗിച്ച് പുനർജനി പദ്ധതി പ്രകാരം മണ്ഡലത്തിൽ വീടുകള്‍ നിർമ്മിച്ച് നൽകിയില്ലെന്നാണ് രാജുവിന്റെ മൊഴി. പറവൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്ദുള്‍ സമദിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി.2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനധിവാസ പദ്ധതിയായ പുനർജനിക്കായി വിദേശത്ത് നിന്നും പണം ശേഖരിച്ചെന്നും ഇതിൽ അഴിമതി നടന്നുവെന്നു എന്നുമുള്ള പരാതിയാണ് വിജിലൻസ് […]
അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്
അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍റെ പുതിയ ചിത്രവും തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോള്‍. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. 36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പന്‍റെ നിരീക്ഷണ ചുമതല.
സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്‌സൈസ്
സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്‌സൈസ്. 2023 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്‌സൈസ് ആകെ എടുത്തത്. ഇതില്‍ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2726പേര്‍ അറസ്റ്റിലായി. 4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എല്‍എസ്ഡി, 191.725 […]
