Posted inബിസിനസ്സ്

പുതിയ ഉയരം കുറിച്ച് സെന്‍സെക്സ്

രാജ്യത്ത് ഓഹരി വിപണി റെക്കോഡ് ഉയരത്തില്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിന് സെന്‍സെക്സില്‍ രേഖപ്പെടുത്തിയ 63,583 പോയന്റ് എന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. വ്യാപാരത്തിനിടെ, 63,588 പോയിന്റ് രേഖപ്പെടുത്തിയതോടെയാണ് ഏഴുമാസം മുന്‍പത്തെ റെക്കോര്‍ഡ് തിരുത്തിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 260 പോയന്റ് മുന്നേറിയതോടെയാണ് സെന്‍സെക്സ് പുതിയ ഉയരം കുറിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ കരുത്തിലാണ് സെന്‍സെക്സ് കുതിച്ചത്. ഇതിന് പുറമേ പവര്‍ ഗ്രിഡ്, അള്‍ട്രാടെക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ ആന്റ് ടി, ടെക് മഹീന്ദ്ര, […]

Posted inടെക്നോളജി

ലാവയുടെ ‘അഗ്‌നി2 5ജി’ സ്മാര്‍ട്ട്ഫോണ്‍ എത്തി

ഇന്ത്യന്‍ കമ്പനിയായ ലാവയുടെ ‘അഗ്‌നി2 5ജി’ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയത്. ഗ്ലാസ് വിറിഡിയന്‍ കളര്‍ എന്ന ഒറ്റ നിറഭേദത്തിലാണ് ഫോണ്‍ ഒരുക്കിയിട്ടുള്ളത്. കര്‍വ്ഡ് 3ഡി രൂപകല്‍പനയാണ് ഫോണിനുള്ളത്. 6.78 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് കര്‍വ്ഡ് അമൊലെഡ് ആണ് സ്‌ക്രീന്‍. 1080×2400 പിക്സല്‍ റെസൊല്യൂഷനും 120 ഹെട്സ് റീഫ്രഷ് റേറ്റുമുള്ള സ്‌ക്രീനാണിത്. ഒക്ടോ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7050 ആണ് ചിപ്‌സെറ്റ്. ഇന്ത്യയില്‍ തന്നെ ഈ പ്രോസസര്‍ ഒരു സ്മാര്‍ട്ട്ഫോണില്‍ ആദ്യമാണെന്ന് കമ്പനി പറയുന്നു. റാം എട്ട് ജിബിയാണ്. ഇന്റേണല്‍ […]

Posted inവിനോദം

മാത്യു തോമസ്, നസ്ലെന്‍ ഗഫൂര്‍ ചിത്രം ’18 പ്ലസ്’ ട്രെയിലര്‍

മാത്യു തോമസ്, നസ്ലെന്‍ ഗഫൂര്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ’18 പ്ലസ്’ ട്രെയിലര്‍ പുറത്തിറങ്ങി. നസ്ലെന്‍ ആദ്യമായി നായകനാവുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. ‘ജോ ആന്‍ഡ് ജോ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ പശ്ചാത്തലമായാണ് ഒരുക്കിയിരിക്കുന്നത്. യുവ മനസ്സുകളുടെ പ്രസരിപ്പാര്‍ന്ന ജീവിതം പറയുന്ന ചിത്രത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങള്‍ നസ്‌ലെന്റെ സുഹൃത്തുക്കളായി എത്തുന്നു. മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു, മാത്യു തോമസ്, […]

Posted inവിനോദം

‘മധുര മനോഹര മോഹ’ത്തിലെ പുതിയ ഗാനം ‘കണ്ടു കണ്ടു’

തിയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘കണ്ടു കണ്ടു’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയും മധു ബാലകൃഷ്ണനുമാണ്. രജിഷയുടെയും സൈജു കുറുപ്പിന്റെയും വിന്റേജ് സ്‌റ്റൈലിലുള്ള നൃത്തച്ചുവടുകളും പ്രണയരംഗങ്ങളുമാണ് ഗാനത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രശസ്ത കോസ്റ്റ്യൂം […]

Posted inഓട്ടോമോട്ടീവ്

ഇന്‍വിക്‌റ്റോയില്‍ ഹൈബ്രിഡ് എന്‍ജിന്‍ മാത്രം

മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയില്‍ ഹൈബ്രിഡ് എന്‍ജിന്‍ മാത്രം. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിര്‍മിക്കുന്നതെങ്കിലും ഹൈബ്രിഡ് എന്‍ജിന്‍ മാത്രമാണ് ഉണ്ടാകുക. 183 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും ഇ സിവിടി ഗിയര്‍ബോക്‌സുമാണ് വാഹനത്തിന്. ലിറ്ററിന് 21 കിലോമീറ്ററില്‍ അധികം ഇന്ധനക്ഷമത ഹൈബ്രിഡില്‍ നിന്ന് ലഭിക്കും. ഹൈബ്രിഡ് മാത്രമായിരിക്കു പുതിയ വാഹനത്തിലെന്ന് മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോള്‍ പതിപ്പിന്റെ ബുക്കിങ് നിലവില്‍ സ്വീകരിക്കുന്നില്ല. ജൂലൈ അഞ്ചിന് വാഹനം വിപണിയിലെത്തും. ടൊയോട്ടയുടെ ബെംഗളൂരുവിലെ […]

Posted inപുസ്തകങ്ങൾ

ശരീരശാസ്ത്രം

നിക്കോസ് കസാന്‍ദ് സാക്കിന്‍സിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്സ്ആപ്പ് സന്ദേശം സന്ധ്യയുടെ മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതല്‍ മാറിമറിയാന്‍ തുടങ്ങുകയായി. ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവല്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ബെന്യാമിന്റെ വ്യത്യസ്തമായ രചന. ‘ശരീരശാസ്ത്രം’. എട്ടാം പതിപ്പ്. മാതൃഭൂമി. വില 225 രൂപ.

Posted inആരോഗ്യം

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ

ഇന്ന് ജൂണ്‍ 21. അന്താരാഷ്ട്ര യോഗ ദിനം. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന അര്‍ത്ഥം വരുന്ന ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനകരമാണ്. എന്നും രാവിലെ ഉറക്കമുണര്‍ന്നയുടന്‍ യോഗ ചെയ്യുകയാണെങ്കില്‍, അതാണ് ഏറ്റവും നല്ലത്. യോഗയ്ക്ക് മുന്‍പ് കട്ടിയുള്ള ഭക്ഷണം ഒഴിവാക്കണം. വയറുനിറച്ച് ആഹാരം കഴിച്ചവര്‍ നാല് മണിക്കൂര്‍ ശേഷം മാത്രമേ യോഗയിലേര്‍പ്പെടാവൂ. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം

കാസര്‍കോട് ബേക്കലില്‍ വൃ‍ദ്ധയെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കൊല്ലം പൊളയത്തോട് തെരുവ് നായ ആക്രമണത്തില്‍ പത്ത് വയസുകാരന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വിളപ്പിലില്‍ ആടിനെ നായ കടിച്ച് കീറി. അതോടൊപ്പം തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാ​ഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കലിംഗ സർവ്വകലാശാല ഔദ്യോഗികമായി മറുപടി നൽകി

നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല കേരള സർവകലാശാലയ്ക്ക് ഔദ്യോഗികമായി മറുപടി നൽകി.ഇതോടെ നിഖിലിന്റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കിയേക്കും. കേരള നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും. സംഭവത്തിൽ കർശന നടപടി വേണമെന്ന് കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെടുകയും ചെയ്തു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പേരെഴുതാത്ത 54 ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ എംജി സര്‍വകലാശാലയില്‍നിന്നു കാണാതായി. സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്കു നിര്‍ദ്ദേശം നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കും. തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ജൂലൈ 12 ലേക്കു മാറ്റി. ജൂലൈ ഏഴിനകം മറുപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ലോകമാകുന്ന […]