നിഖിൽ തോമസിന്റെ സീറ്റിനായി ഇടപെട്ടെന്ന ആരോപണം ഉയർന്നുവന്ന കെഎച്ച് ബാബുജാനോടും പി.എം. ആർഷോയോടും പാർട്ടി നേതൃത്വം വിശദീകരണം തേടി. ഇരുവരും എകെജി സെൻ്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടുവെന്നാണ് സൂചന.വിവാദ വിഷയങ്ങളിൽ ഇരുവരും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി, അതോടൊപ്പം വിവാദങ്ങളിൽ നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് വിവരം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 22
◾വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയെന്ന കേസിലെ പ്രതി കെ വിദ്യ പിടിയില്‍. കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് വിദ്യയെ കണ്ടെത്തിയത്. രാത്രി പന്ത്രണ്ടരയോടെ വിദ്യയെ അഗളിയില്‍ എത്തിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തു 15 ദിവസങ്ങള്‍ക്കു ശേഷമാണ് അറസ്റ്റ്. ഇന്നുച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ◾സംസ്ഥാനത്ത് പനിമൂലം ഇന്നലെ ആറു പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് നാലു പേരാണു മരിച്ചത്. കൊല്ലം […]
വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയിൽ
വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് […]
സാഫ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ
സാഫ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ. ഛേത്രിയുടെ രണ്ട് ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു.ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയത്തിന്റെ തിളക്കത്തിലാണ് ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങിയത്. വിസ പ്രശ്‌നങ്ങള്‍ കാരണം ബംഗളൂരുവില്‍ വൈകിയെത്തിയ പാകിസ്ഥാന് കാര്യമായ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. […]
ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്!
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്. ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്ന സിംഗപ്പൂര്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ആഡംബര ജീവിതത്തിനു ചെലവേറിയ ആദ്യ മൂന്നു രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. ചൈനയിലെ ഷാങ്ഹായ്, ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോംഗ് എന്നിവയാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൂലിയസ് ബെയര്‍ ഗ്രൂപ്പ് ലിമിറ്റഡ് ആണ് പട്ടിക പുറത്തുവിട്ടത്. രണ്ടാം സ്ഥാനത്തായിരുന്ന ലണ്ടന്‍ കഴിഞ്ഞ വര്‍ഷം നാലാമതായി. […]
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 13,258 പേരാണ്
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 13,258 പേരാണ്. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്. 2203 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. ഇന്ന് പരിശാധനയിൽ 43 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 315 പേർക്ക് ഡെങ്കിയെന്ന് സംശയവുമുണ്ട്. 15 പേർക്ക് എലിപ്പനി ബാധയും സ്ഥിരീകരിച്ചു.അതേസമയം പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്ടര്‍മാരുടെ സംഘടനകള്‍ […]
‘തേരെ ഇഷ്‌ക് മേം’ ധനുഷിന്റെ ഹിന്ദി ചിത്രം
ധനുഷ് വീണ്ടും ഹിന്ദി സിനിമയില്‍ വേഷമിടുന്നു. ആന്ദ് എല്‍ റായ്‌യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തേരെ ഇഷ്‌ക് മേം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ആന്ദ് എല്‍ റായ്യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ ‘രാഞ്ജന’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസറില്‍ പറയുന്നതും ‘വേള്‍ഡ് ഓഫ് രാഞ്ജന’ എന്നാണ്. എ ആര്‍ റഹ്മാനാണ് സംഗീതം. ‘തേരെ ഇഷ്‌ക് മേം’ എന്ന ചിത്രം നിര്‍മിക്കുന്നത് ആനന്ദ് എല്‍ റായ്‌യും ഹിമാന്‍ഷു ശര്‍മയുമാണ്. […]
‘മിസ്റ്റര്‍ എക്‌സ്’ലൂടെ മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ വീണ്ടും തമിഴ് സിനിമയില്‍. ‘അസുരനി’ലൂടെയായിരുന്നു മഞ്ജു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തില്‍ മഞ്ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും മഞ്ജു തമിഴകത്തെ മനംകവര്‍ന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്ജു തമിഴകത്ത് എത്തുന്നത്. ‘മിസ്റ്റര്‍ എക്‌സ്’ എന്നാണ് പേര്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് ഈ ചിത്രത്തില്‍ നായകന്‍മാരായി എത്തുക. സ്റ്റണ്ട് സില്‍വയാണ് സ്റ്റണ്ട് ഡയറക്ഷന്‍. പ്രിന്‍സ് പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. […]
പുതിയ ഷൈന്‍ 125 പുറത്തിറക്കി ഹോണ്ട
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഷൈന്‍ 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി ബിഎസ്6 പിജിഎം-എഫ്‌ഐ എഞ്ചിനാണ് പുതിയ ഷൈന്‍ മോഡലിന് നല്‍കിയിരിക്കുന്നത്. എളുപ്പവും കാര്യക്ഷവുമായ റൈഡിന് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയാണ് 2023 ഷൈന്‍ 125 എത്തുന്നത്. 162 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും, 1285 എംഎം നീളമുള്ള വീല്‍ബേസും മികച്ച യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് […]
സ്രാങ്ക്
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഭാവനയില്‍ ലയിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് നമ്മുടെ സാഹിത്യ ചരിത്രത്തിനുള്ളത്. അവരുടെ ജീവിത പ്രശ്‌നങ്ങളും തൊഴില്‍പരമായ പ്രയാസങ്ങളും കൃത്യമായി വിവരിക്കുന്ന ആത്മകഥ മലയാള സാഹിത്യത്തില്‍ പിറവിയെടുക്കുകയാണ്. ജീവിതത്തിന്റെ ആഴങ്ങളിലെ വ്യഥകളും ഒറ്റപ്പെടലുകളും ഉടനീളം അനുഭവിച്ചപ്പോള്‍ ദൈവസ്‌നേഹവും പ്രാര്‍ത്ഥനയും കരുത്താക്കി മാറ്റിയ ഒരു സ്രാങ്കിന്റെ കഥ. ഒരു മത്സ്യത്തൊഴിലാളിയുടെ ആത്മകഥ. ‘സ്രാങ്ക്’. കെ.ജെ യേശുദാസന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 323 രൂപ.
