നിഖിൽ തോമസിന്റെ സീറ്റിനായി ഇടപെട്ടെന്ന ആരോപണം ഉയർന്നുവന്ന കെഎച്ച് ബാബുജാനോടും പി.എം. ആർഷോയോടും പാർട്ടി നേതൃത്വം വിശദീകരണം തേടി. ഇരുവരും എകെജി സെൻ്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടുവെന്നാണ് സൂചന.വിവാദ വിഷയങ്ങളിൽ ഇരുവരും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി, അതോടൊപ്പം വിവാദങ്ങളിൽ നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് വിവരം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും.
സിപിഎം വിശദീകരണം തേടി
