ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണെന്ന് വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാല്‍ വ്യാജരേഖ ചമച്ചില്ലെന്ന വിദ്യയുടെ വാദം പൊലീസിനെ കുരുക്കിലാക്കും.കാരണം രേഖയുടെ പകര്‍പ്പുമാത്രമാണ് പൊലീസിന് പിടിച്ചെടുക്കാനായത്. ഒറിജിനല്‍ കണ്ടെത്താനായിട്ടില്ല. 15 ദിവസത്തോളം വിദ്യ ഒളിവില്‍ കഴിഞ്ഞതിനാല്‍ തെളിവ് നശിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും പൊലീസിനെ ബുദ്ധിമുട്ടിലാക്കുമെന്നാണ് സൂചന.
ഓരോ കോളജിലും ജോലി കിട്ടിയത് തന്റെ മികവ് മൂലമാണെന്ന് വിദ്യ
