നേപ്പാളില്‍ തിരച്ചില്‍ ആറാം നാൾ. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4000ല്‍ അധികം പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ 933 പേരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു.നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4247 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘവും ഡിഎന്‍എ പരിശോധനയ്ക്കുള്ള ഫോറന്‍സിക് വിദഗ്ധരും നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് . എന്നാല്‍ താല്‍ക്കാലിക തടയണകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
നേപ്പാളില്‍ തിരച്ചില്‍ ആറാം നാൾ
