ബെത്ലഹേം കുടുംബ യൂണിറ്റിലെ ജോയല്‍ ഡേവിസ് ഒരുക്കിയ ഷോര്‍ട്ട് ഫിലിം പുറത്ത് വിട്ട് അണിയറ ടീം. ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച കഥാപാത്രമായ ജോയല്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം ‘സോള്‍മേറ്റ്സ്: ഒരു സാത്തുക്കുടി പ്രണയം’ പുറത്തു വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രമായ ജസ്റ്റിന്‍ ഡേവിസിന്റെ സഹോദരനാണ് സംഗീതിന്റെ ജോയല്‍. അനിയന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത് ജസ്റ്റിനാണ്. ജസ്റ്റിന്‍ ചിത്രത്തില്‍ ചെറിയൊരു വേഷവും അവതരിപ്പിച്ചിട്ടുണ്ട്. കഫെയിലെ വെയിറ്റര്‍ ആയാണ് ജസ്റ്റിന്‍ അഭിനയിക്കുന്നത്. രസകരമായ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ജോയലിന്റെ കാമുകിയായ സായൂജ്യയും നന്ദന്‍ ജിയുമാണ് സോള്‍മേറ്റ്സിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. പാര്‍വതി അയ്യപ്പദാസും വിനീത് വിശ്വവുമാണ് ഈ കഥാപാത്രങ്ങളാകുന്നത്.
ബെത്ലഹേം ചിത്രത്തിലെ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍
