സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓട്ടം തുള്ളല്‍’ ടീസര്‍ പുറത്തുവിട്ടു. ‘ഒരു തനി നാടന്‍ തുള്ളല്‍’ എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ് ബിനു ശശിറാം രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. പോളി വത്സന്‍, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖില്‍, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
‘ഓട്ടം തുള്ളല്‍’ ടീസര്‍ പുറത്തുവിട്ടു
