ഭൂകമ്പങ്ങളോ, മറ്റ് പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തിര സഹായത്തിനുമായി സൈബോര്‍ഗ് പാറ്റകളെ (പകുതി യന്ത്രവും പകുതി പാറ്റയും) നിര്‍മിച്ച് ബയോറോബോട്ടിക്സ് ശാസ്ത്രജ്ഞര്‍. കാമറകളും മിനിയേച്ചര്‍ മെഡിക്കല്‍ ഇന്‍ജക്ടറുകളും ഘടിപ്പിച്ചിട്ടുള്ള രൂപമാണിത്. ഗുഹകളിലോ മറ്റ് അപകടകരമായ സ്ഥലങ്ങളിലോ എത്താനോ ട്രാക്ക് ചെയ്യാനോ കഴിയാത്ത ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഇവയെ നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീന്സ്ലാന്ഡ് ബയോറോബോട്ടിക്സ് ഗവേഷകരാണ് പാരബോര്‍ഗുകള്‍ എന്ന അപൂര്‍വ്വ സൈബോര്‍ഗ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് ജീവന് രക്ഷിക്കാനാവശ്യമായ മരുന്നുകള്‍ തത്സമയം നല്‍കാനും സൈബോര്‍ഗ് കോക്ക്രോച്ചുകള്‍ക്ക് കഴിയും. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും അടിയന്തര ജീവന് രക്ഷാ മരുന്നുകള്‍ കുത്തിവെക്കാനും ഇതിലെ ഓട്ടോ-ഇഞ്ചക്ഷന് സംവിധാനങ്ങള്‍ക്ക് കഴിയും.
പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കാന്‍ സൈബോര്‍ഗ് പാറ്റകള്‍
