7

ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പോലെ തന്നെ ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാനും കാരണമാകും. ശുദ്ധീകരിച്ച പഞ്ചസാര, ധാന്യങ്ങള്‍ പോലുള്ള സിംപിള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മുടി കൊഴിച്ചില്‍ കൂട്ടും. കാര്‍ബോഹൈഡ്രേറ്റുകള്‍ അധികം അടങ്ങിയ ഭക്ഷണക്രമം, തലമുടിയില്‍ സെബം ഉല്‍പാദനം വര്‍ധിപ്പിക്കാം. ഇത് ഹെയര്‍ ഫോളിക്കുകളില്‍ വീക്കം ഉണ്ടാക്കാനും അത് അവയുടെ ആരോഗ്യം മോശമാക്കാനും കാരണമാകുന്നു. മാത്രമല്ല, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഇന്‍സുലിന്‍ ഉയരാനും സ്‌കാല്‍പ്പിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുകയും മുടിയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ടൂണ പോലുള്ള ചില മത്സ്യങ്ങളില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. മെര്‍ക്കുറി അടങ്ങിയ മീന്‍ കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. ശരീരഭാരം കുറയ്ക്കുന്നതിനായി പലപ്പോഴും നമ്മള്‍ കലോറി കുറഞ്ഞ ഭക്ഷണക്രമം തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യകരമായ മുടി വളരുന്നതിന് ആവശ്യമായ പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, സിങ്ക് പോലുള്ള പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, ശരീരഭാരം കുറയുന്നതു മൂലം ശരീരകോശങ്ങളുടെ അളവു കുറയുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം. വിറ്റാമിന്‍ ഡി, ബി12, ബോട്ടിന്‍, ഫോലേറ്റ് അല്ലെങ്കില്‍ റിബോഫ്‌ലവിന്‍ പോലുള്ളവയുടെ അഭാവം മുടിയുടെ കട്ടി കുറയ്ക്കാനും മുടി കൊഴിച്ചിലിനും കാരണമാകുന്നുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *