1 45

രാജ്യത്തുടനീളമുള്ള സാന്നിധ്യം വിപുലീകരിക്കാന്‍ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 100 പുതിയ ശാഖകള്‍ ആരംഭിക്കാനാണ് പദ്ധതി. ബിസിനസ് വളര്‍ച്ചയ്ക്കും വിരമിക്കുന്ന ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനും ലക്ഷ്യമിട്ട് സ്‌പെഷലിസ്റ്റ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 2,500 പേരെ നിയമിക്കും. നിലവില്‍ 41,875 ജീവനക്കാരാണ് ബാങ്കിനുള്ളത്. 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കിന് രാജ്യത്ത് 6,003 ശാഖകളുണ്ട്. സിംഗപ്പൂര്‍, കൊളംബോ, ജാഫ്ന എന്നിവിടങ്ങളിലായി മൂന്ന് വിദേശ ശാഖകളും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ഐഎഫ്എസ്സി ബാങ്കിംഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ബാങ്കിന്റെ സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോ നിലവിലെ 1.25 ലക്ഷം കോടിയില്‍നിന്ന് 1.5 ലക്ഷം കോടി കടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് 668 രൂപയായിരുന്ന ഓഹരിവില നിലവില്‍ 877 രൂപയാണ്. ജൂണ്‍ പാദത്തില്‍ വരുമാനം 18,095 കോടി രൂപയും ലാഭം 3,357 കോടി രൂപയായും ഉയര്‍ന്നിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *