നോവല്‍ എന്ന കലയുടെ മഹാസൗന്ദര്യത്തെ ആകാശപ്പരപ്പിലേക്ക് പടര്‍ത്തുന്ന ഈ രചന വായനക്കാരുടെ ഹൃദയമസ്തിഷ്കങ്ങളെ അനുനിമിഷം അസ്വസ്ഥമാക്കുന്നു. ‘പണ്ടേയുള്ള കതകുകളേ ഉയര്ന്നിരിപ്പിന്, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ’ എന്ന ബൈബിള്‍വചനത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ജോജി എന്ന എഴുത്തുകാരന്റെ ഗംഭീരമായ തിരിച്ചുവരവിനെ ഈ നോവല്‍ രേഖപ്പെടുത്തുന്നു. കാലത്തിന്റെ സംക്രമണങ്ങള്‍ നോവലിന്റെ അനുഭൂതിപാഠങ്ങളായി തെളിഞ്ഞ് വായനയുടെ അകംപുറങ്ങളില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ‘ഒരു ഗുസ്തിക്കാരന്റെ ആത്മകഥ’. ജോജി. മാതൃഭൂമി ബുക്സ്. വില 552 രൂപ.
ഒരു ഗുസ്തിക്കാരന്റെ ആത്മകഥ
