കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്നും, അങ്ങേയറ്റം അപലപനീയമാണെന്നും, പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണിതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും എം ടി രമേശ് ചോദിച്ചു. നാട്ടിൽ നടക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ മൗനം ദുരൂഹമാണ്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയുമായും കാന്തപുരവുമായും മുസ്ലീം ലീഗ് മുഖാന്തരം നടത്തിയ ബാന്ധവത്തിൻ്റെ ബാക്കിപത്രമാണെന്നും എം ടി രമേശ് പറഞ്ഞു.
കാന്തപുരത്തിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ മൗനം ചോദ്യംചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
