Posted inലേറ്റസ്റ്റ്

ഖബര്‍സ്ഥാനിലെ റസ്റ്റോറന്റ്

ശ്മശാനത്തില്‍ ഒരു ഹോട്ടല്‍ തുടങ്ങിയല്‍ വിജയിക്കുമോ? വിജയിക്കുമെന്നാണ് അഹമ്മദാബാദിലെ ലക്കി റെസ്റ്റോറന്റ് തെളിയിച്ചിരിക്കുന്നത്. ഈ റെസ്റ്റോറന്റ് ഒരു ഖബര്‍സ്ഥാനിലാണ്. ശവക്കുഴികളും ഖബറുകളും ഉള്‍പെടുത്തിയാണ് ഈ റസ്റ്റോറന്റ് സജ്ജമാക്കിയിരിക്കുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ റസ്റ്റോറന്റ്. 72 വര്‍ഷംമുമ്പ് ആരംഭിച്ചതാണ് ഈ ഹോട്ടല്‍. കബര്‍സ്ഥാനില്‍ റസ്റ്റോറന്റ് നിര്‍മിച്ചത് ഇസ്ലാം മത വിശ്വാസിയല്ലെന്നതാണ് വിചിത്രമായ ഒരു വിശേഷം. റസ്റ്ററന്റ് ഉടമയുടെ പേര് കൃഷ്ണന്‍കുട്ടി എന്നാണ്. റെസ്റ്റോറന്റ് പണിയാനായി സ്ഥലം വാങ്ങിയപ്പോള്‍ അവിടെ മരിച്ചവര്‍ അന്ത്യവിശ്രമം കൊള്ളുന്ന കബര്‍സ്ഥാനാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ

എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഐഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ നിലപാട് അറിയിച്ചു. സിപിഐഎമ്മുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ് എഫ് ഐ യെ നിയന്ത്രിക്കാൻ സിപിഐഎമ്മിന് സാധിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സംസ്ഥാനത്ത് പനിമൂലം ഇന്ന് ആറു പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് നാലു പേര്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33), പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖില (32), കൊച്ചുകുഞ്ഞ് ജോണ്‍ (70), ബഷീര്‍ (74) എന്നിവരാണു ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന്‍ സമദ് (18), ചാത്തന്നൂര്‍ ഒഴുകുപാറ സ്വദേശി ബൈജു -ഷൈമ ദമ്പതികളുടെ മകന്‍ അഭിജിത്ത എന്നിവരാണു പനി ബാധിച്ചു മരിച്ചത്. ആരോഗ്യ മന്ത്രി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിഖിൽ തോമസിന്‍റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിന്‍റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.നിഖിൽ തോമസിന്റെ പ്രവേശനം സംബന്ധിച്ച രേഖകൾ പൊലീസിന് കൈമാറി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യോഗ ദിന ആശയം വിജയിപ്പിക്കാൻ ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയ ശേഷമാണ് യുഎൻ ആസ്ഥാനത്ത് ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്. ന്യൂയോർക് മേയറും യുഎൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തിന് മുന്നിലെത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലപ്പുറം കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് തീയിട്ടു

മലപ്പുറം കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.തീയിടരുതെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മുജീബ് അതൊന്നും ചെവിക്കൊള്ളാതെ ആക്രമണം നടത്തുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് പലവട്ടം ഓഫിസില്‍ കയറി ഇറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. പൊതുജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം ടാസ്മാക്ക് കോർപ്പറേഷനാണ് ഉത്തരവ് ഇറക്കിയത്. ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇത് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ഏപ്രിലിൽ നൽകിയിരുന്നു.തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും അടുത്തുള്ള 500 മദ്യശാലകൾ തിരിച്ചറിഞ്ഞിരുന്നു. ഇവയാണ് നാളെ മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതോടെ ജോലി നഷ്ടമാകുന്നവരെ പുനർ വിന്യസിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം

ഡെങ്കിപ്പനി ബാധിച്ച യുവാവ് ചവറ സ്വദേശി അരുൺ കൃഷ്ണ മരിച്ചു. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില എന്ന യുവതിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അഖിലയുടെ മരണം. സംസ്ഥാനത്ത് പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതിനാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി വിണ ജോർജ് നിര്‍ദ്ദേശിച്ചിരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 21

◾പേരെഴുതാത്ത 154 ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ എംജി സര്‍വകലാശാലയില്‍നിന്നു കാണാതായി. സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്കു നിര്‍ദ്ദേശം നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കും. ◾മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി 23 ന് കെ സുധാകരന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അറസ്റ്റു രേഖപ്പെടുത്തുകയാണെങ്കില്‍ അമ്പതിനായിരം രൂപ ബോണ്ടില്‍ ജാമ്യം നല്‍കണമെന്നും ഇടക്കാല […]