ചില ഭക്ഷണങ്ങള്‍ ഉറക്കത്തെ തടസപ്പെടുത്തും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോഫിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് കോഫി കുടിക്കരുത്. നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങളും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കഴിക്കരുത്. ഇവ ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്നത്തിലാക്കും. ജങ്ക് ഫുഡ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഇതിലെ ഉയര്‍ന്ന ഫാറ്റും മറ്റും ഉറക്കത്തെ തടസപ്പെടുത്താം. രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുന്നതും […]
നിയമപരമായി മുന്നോട്ടെന്ന് കെ വിദ്യ
നിയമപരമായി മുന്നോട്ട് പോകുമെന്ന് വ്യാജ പ്രവൃത്തി പരിചയ രേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അഗളി പോലീസ് അറസ്റ്റ് ചെയ്ത കെ.വിദ്യ.കെട്ടിച്ചമച്ച കേസാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും, കോടതിയിലേക്കാണ് പോകുന്നത്, ഏതറ്റം വരെയും പോകുമെന്നും വിദ്യ പറഞ്ഞു.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.കോഴിക്കോട് നിന്നാണ് ഇന്നലെ രാത്രി അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.
സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മന്ത്രി എംബി രാജേഷ്
തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്.സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്നും, മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു . നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ എന്നും മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്
സംസ്ഥാനത്ത് വലിയ തോതിൽ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബർമാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയുമുൾപ്പെടെ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പ്രമുഖ യു ട്യൂബ് താരങ്ങളായ പേളി മാണി, സുജിത് ഭക്തൻ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മധ്യാഹ്ന വാര്‍ത്തകള്‍
സംസ്ഥാനത്ത് തെരുവുനായകള്‍ക്കു ദയാവധത്തിനുള്ള ചട്ടം കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എംബി രാജേഷ്. ചികിസിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങളുള്ളതും മാരക മുറിവുകളുള്ളതുമായ തെരുവുനായ്ക്കളെയാണു ദയാവധം ചെയ്യുക. കേന്ദ്ര നിയമം പ്രായോഗികമല്ല. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 20 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനു പ്രിയ വര്‍ഗീസിനു വേണ്ടത്ര യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന […]
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു
യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ച് കണ്ണൂർ സർവകലാശാല അസോ. പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രിയയും അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്കറിയയും പ്രതികരിച്ചു.
മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്ന് എകെ ബാലൻ
എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണെന്നും എസ്എഫ്ഐ ഒരു വികാരമാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്നും, വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ഭരണ പാർട്ടി സംവിധാനങ്ങളെയാണെന്നും എകെ ബാലൻ പറഞ്ഞു.
കുറ്റവാളികൾക്ക് സംരക്ഷണം കൊടുക്കുന്ന സർക്കാർ നടപടി ലജ്ജാകരമാണെന്ന് രമേശ് ചെന്നിത്തല
പതിനഞ്ച് ദിവസക്കാലം വിദ്യ എവിടെയായിരുന്നു എന്നും ഇവരെ ആരാണ് ഒളിപ്പിച്ചത് എന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎം നേതാക്കളും അനുഭാവികളുമാണ് ഇവരെ ഒളിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിയെ പിടിക്കാൻ പതിനഞ്ചു ദിവസം കേരള പൊലീസ് എടുത്തു എന്ന് പറഞ്ഞാൽ അത് തന്നെ ഒരു വലിയ കള്ളക്കളിയാണെന്നും,ഈ പതിനഞ്ച് ദിവസം കൊണ്ട് തെളിവുകൾ നശിപ്പിക്കാനുള്ള അവസരമാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യം അതീവദുഷ്കരം
അറ്റ്ലാന്റിക്കില്‍ കാണാതായ അന്തര്‍വാഹിനിക്കായി തിരച്ചില്‍ തുടരുന്നു.യു.എസ്, കാനഡ കോസ്റ്റ് ഗാര്‍ഡും നാവിക, വ്യോമ സേനകളും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ശബ്ദതരംഗങ്ങള്‍ കടലില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും ടൈറ്റന്‍ അന്തര്‍വാഹനി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓക്സിജന്‍ തീരും. അതിന് മുന്‍പ് അന്തര്‍വാഹിനി കണ്ടെത്താനാണ് ശ്രമം.
ഓരോ കോളജിലും ജോലി കിട്ടിയത് തന്റെ മികവ് മൂലമാണെന്ന് വിദ്യ
ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണെന്ന് വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാല്‍ വ്യാജരേഖ ചമച്ചില്ലെന്ന വിദ്യയുടെ വാദം പൊലീസിനെ കുരുക്കിലാക്കും.കാരണം രേഖയുടെ പകര്‍പ്പുമാത്രമാണ് പൊലീസിന് പിടിച്ചെടുക്കാനായത്. ഒറിജിനല്‍ കണ്ടെത്താനായിട്ടില്ല. 15 ദിവസത്തോളം വിദ്യ ഒളിവില്‍ കഴിഞ്ഞതിനാല്‍ തെളിവ് നശിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും പൊലീസിനെ ബുദ്ധിമുട്ടിലാക്കുമെന്നാണ് സൂചന.
