വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും , ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നില്ലെന്നും പോലീസ് .ഒളിവിൽ പോയിട്ടില്ലെന്നും, നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. മഹാരാജാസ് കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചനയാണെന്നും, അട്ടപ്പാടി പ്രിൻസിപ്പാളാണ് ഇതിന് തുടക്കമിട്ടതെന്നുംവ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻഎസ്എഫ്ഐ നേതാവ് കെ വിദ്യ പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 23
◾ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാന എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി ധാരണ. ബഹിരാകാശ പര്യവേഷണത്തിന് ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കും. ബെഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോണ്‍സുലേറ്റ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനങ്ങള്‍. യുദ്ധവിമാന എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് എയ്റോസ്പേസ് ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സുമായി ധാരണാപത്രം ഒപ്പിട്ടു. ◾പകര്‍ച്ചപ്പനി ഭീഷണിയായിരിക്കേ, സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്നു രാവിലെ സ്‌കൂളുകളില്‍ ആരോഗ്യ അസംബ്ലി […]
ഇന്ത്യ അമേരിക്ക ബന്ധം ലോകനന്മയ്ക്കെന്ന് ബൈഡൻ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആതിഥ്യമരുളി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരു നേതാക്കളും വൈറ്റ് ഹൗസിൽ ജനത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ അമേരിക്ക ബന്ധം ലോകനന്മയ്ക്കെന്ന് ബൈഡൻ ചടങ്ങിൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ തനിക്ക് ലഭിച്ച വരവേൽപ്പ് 140 കോടി ഇന്ത്യാക്കാർക്കുള്ള ആദരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര […]
ബഹിരാകാശപ്പൂവ്
ബഹിരാകാശത്ത് വിരിഞ്ഞ പൂവ്. അങ്ങനെയൊരു പൂവുണ്ടോ. ഉണ്ടത്രേ. അങ്ങനെയൊരു പൂവിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ. ഇന്‍സ്റ്റ പേജിലൂടെയാണ് ബഹിരാകാശപ്പൂവിന്റെ ചിത്രം പുറത്തുവിട്ടത്. ഓറഞ്ച് ഇതളുകളുള്ള സിന്നിയ പൂവാണ് ബഹിരാകാശത്തു വിരിഞ്ഞത്. ബഹിരാകാശത്തു ജീവന്റെ നാമ്പുകള്‍ നട്ടുവളര്‍ത്താനുള്ള പരീക്ഷണങ്ങള്‍ അമ്പതിലേറെ വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. എഴുപതുകള്‍ മുതല്‍ തന്നെ ബഹിരാകാശത്ത് ചെടികള്‍ വച്ചുപിടിപ്പിക്കാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും നടക്കുകയാണ്. 2015 ല്‍ തുടങ്ങിയ പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശത്തു ഒരു പൂന്തോട്ടംതന്നെ സജ്ജമാക്കിയിട്ടുണ്ട്. ആ തോട്ടത്തില്‍ വിരിഞ്ഞ പൂവാണത്രേ ഇത്. ബഹിരാകാശ […]
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ദിവസം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22-06-2023 മുതൽ 26-06-2023 വരെയാണ് ജാഗ്രതാ നിർദ്ദേശം. കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ടൈറ്റൻ മുങ്ങിക്കപ്പലിലെ ഓക്സിജൻ തീരാനുള്ള സമയ പരിധി അവസാനിച്ചു
ടൈറ്റൻ മുങ്ങിക്കപ്പലിലെ ഓക്സിജൻ തീരാനുള്ള സമയ പരിധി അവസാനിച്ചു. ഇതോടെ ടൈറ്റനിലെ അഞ്ചംഗ സംഘത്തെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്‌മെർസിബിൾ കമ്പനിയുടെ സിഇഒ, ഒരു പൈലറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികൾ പോയത്. 2,50,000 […]
വിജയ് നായകനായ ‘ലിയോ’യിലെ ആദ്യ ഗാനം ‘നാ റെഡി താ വരവാ’
ലോകേഷ് കനകരാജ് വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ലിയോയിലെ ആദ്യ ഗാനം പുറത്തെത്തി. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ ഗാനം എത്തുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. കോളിവുഡില്‍ നിരവധി ഹിറ്റ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ള അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്, ഒപ്പം അനിരുദ്ധും ഉണ്ട്. ‘നാ റെഡി താ വരവാ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളില്‍ വിജയ്‌യുടെ അടിപൊളി ഡാന്‍സ് നമ്പര്‍ ആണ്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് […]
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ തന്റെ നിലപാടിലുറച്ച് കെ വിദ്യ
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ നിലപാടിലുറച്ച് മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിത്. കേസ് നിയമപരമായി തന്നെ നേരിടും. ഏതറ്റം വരേയും പോരാടുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിദ്യ. വൈദ്യപരിശോധന പൂർത്തിയാക്കിയ കെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. നേരത്തെ രാഷ്ട്രീയവൈരം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്ന് വിദ്യ ആരോപിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജസർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മഹാരാജാസിൽ കൂടെ പഠിച്ചവരും കോൺഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേർന്നാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ […]
മലപ്പുറത്ത് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു
മലപ്പുറത്ത് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് എച്ച്1 എൻ1 ന്റെ ലക്ഷണങ്ങൾ.
രാത്രി വാര്‍ത്തകള്‍
ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാന എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി ധാരണ. അമേരിക്കയിലെ പ്രമുഖ വിമാന എന്‍ജിന്‍ നിര്‍മാതാക്കളായ ജനറല്‍ ഇലക്ട്രിക് എയ്‌റോസ്‌പേസും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സുമായി ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ സുപ്രധാന നീക്കം. വ്യാജ ജോലിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ കെ വിദ്യയെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണിക്കും. വിദ്യയെ പിടികൂടിയത് വില്യാപ്പള്ളി രാഘവന്റെ വീട്ടില്‍നിന്നാണെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഘവന്റെ മകന്‍ […]
