ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്‌സിഡസ് എഎംജി എസ്എല്‍ 55 റോഡ്സ്റ്റര്‍ ഒടുവില്‍ ഇന്ത്യയിലെത്തി. സിബിയു യൂണിറ്റായി ഇവിടെ എത്തിക്കുന്ന മോഡലിന് 2.35 കോടി രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയുണ്ട്. ഫാബ്രിക് റൂഫുള്ള നാല് സീറ്റുള്ള പെര്‍ഫോമന്‍സ് ഓറിയന്റഡ് കാറാണിത്. മോണ്‍സ ഗ്രേ മാഗ്‌നോ, ഒബ്സിഡിയന്‍ ബ്ലാക്ക്, ആല്‍പൈന്‍ ഗ്രേ, സെലനൈറ്റ് ഗ്രേ, പാറ്റഗോണിയ റെഡ് ബ്രൈറ്റ്, സ്പെക്ട്രല്‍ ബ്ലൂ മാംഗോ, ഒപാലൈറ്റ് വൈറ്റ് ബ്രൈറ്റ്, ഹൈപ്പര്‍ ബ്ലൂ എന്നിങ്ങനെ എട്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ […]
മര്‍ത്യഗാഥ
ഹോമോസാപിയന്‍ എന്ന ആധുനികമനുഷ്യന്റെ പരിണാമവും ജീവിതവും, യുക്ത്യാധിഷ്ഠിതമായി വിശദീകരിച്ചിരിക്കുന്ന കൃതിയാണ് മര്‍ത്യഗാഥ. മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന കുടുംബം, ഗോത്രം, ഭാഷ, സംസ്‌കാരം, സമൂഹം, രാജ്യം, മതം, ദൈവം, ഫ്യൂഡലിസം, മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങിയ മുഴുവന്‍ പ്രക്രിയകളേയും അതിശയോക്തികളില്‍നിന്നും മുക്തമാക്കി, യഥാതഥമായും വസ്തുനിഷ്ഠമായും വിവരിക്കുന്ന ഗ്രന്ഥം. ഇന്ത്യന്‍ ഭാഷകളില്‍ ഇങ്ങനെയൊരു പുസ്തകം ആദ്യമാണ്. വിദേശഭാഷകളിലും ഇത്തരമൊരു ഉദ്യമം ഇല്ലെന്നു തോന്നുന്നു. ബൗദ്ധികവും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതാവബോധത്തിന്റെ ഔന്നത്യത്തിലേക്ക് വായനക്കാരെ നയിക്കുന്ന കൃതി. ലോകോത്തര നിലവാരമുള്ള വൈജ്ഞാനിക ഗ്രന്ഥം. ‘മര്‍ത്യഗാഥ’. കെ.എ […]
വിശപ്പില്ലാത്തപ്പോഴും ഭക്ഷണം കഴിക്കാറുണ്ടോ?
സന്തോഷം വന്നാലും സങ്കടമാണെങ്കിലും നിരാശ തോന്നിയാലുമൊക്കെ ഭക്ഷണം കഴിക്കും എന്ന് പറയുന്നവരെ കണ്ടിട്ടില്ലേ, ഇതാണ് ഇമോഷണല്‍ ഈറ്റിങ്. മാനസിക സമ്മര്‍ദം, ഉത്കണ്ഠ, വിരസത തുടങ്ങിയ പ്രതികൂല വികാരങ്ങളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം നിറയുമ്പോഴുമെല്ലാം ഇവയെ ഭക്ഷണം കഴിച്ച് നേരിടുന്ന രീതിയാണിത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. വിശപ്പില്ലാത്തപ്പോഴും ഭക്ഷണം കഴിക്കാറുണ്ടോ? ഇമോഷണല്‍ ഈറ്റിങ്ങിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്. ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനായി ഭക്ഷണം കഴിക്കുന്നതിന് പകരം വൈകാരികമായ ആഗ്രഹം കൊണ്ടുമാത്രമാണ് ഈ സാഹചര്യങ്ങളില്‍ നമ്മള്‍ ആഹാരം […]
മധ്യാഹ്ന വാര്‍ത്തകള്‍
സംസ്ഥാനത്തു മാലിന്യം തള്ളുന്ന 5567 കേന്ദ്രങ്ങളില്‍ 4711 സ്‌പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്‌തെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. വീണ്ടും അവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും നടപടികള്‍ ശക്തമാക്കി. 84.89 ശതമാനം മാലിന്യവും നീക്കി. ശേഷിക്കുന്നവ ഉടനേ നീക്കും. പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗവും ചേര്‍ന്നു. തൊപ്പി എന്നറിയപ്പെടുന്ന യൂ ട്യൂബര്‍ നിഹാലിനെ എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അര്‍ധരാത്രിയോടെ […]
വീണ്ടും പനി മരണം
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ എന്റെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പതിമൂന്ന് വയസുള്ള ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് മരിച്ചത്. പനി ബാധിച്ച് യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും റിപ്പോർട്ടുകളുണ്ട്.
ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി കെ സുധാകരന്‍
എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നൽകുമെന്ന് കെ സുധാകരൻ.കടൽ താണ്ടിയവനാണ് താൻ, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്തോട്ടെ, ഒരു ആശങ്കയുമില്ല. മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയില്‍ ഭിന്നത
ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു പ്രതിഷേധം. അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ച് പെരുന്നയിലെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ 300 അംഗ പ്രതിനിധി സഭയിൽ നിന്നും ആറ് പേർ ഇറങ്ങിപ്പോയി.ജനറൽ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ
ഒളിവില്‍ കഴിഞ്ഞവരെ സിപിഎമ്മുകാര്‍ സഹായിച്ചുവെന്നതില്‍ അന്വേഷണം നടക്കട്ടെയെന്നും തെറ്റായ പ്രവണതകള്‍ ഉണ്ടെങ്കിൽ തിരുത്തുമെന്നും എം വി ഗോവിന്ദൻ.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ എസ്.എഫ്.ഐയെ തകര്‍ക്കാനാവില്ലെന്നും വിദ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിൻ ഡേറ്റ പ്രതികൾ ആർക്കും വിൽപന നടത്തിയിട്ടില്ലെന്ന് പൊലീസ്
കൊവിൻ ആപ്പിലെ വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയത്. കൊവിഡ് വാക്സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷവും വിമർശിച്ചിരുന്നു. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
നന്ദിനിയെ നേരിടാന്‍ മില്‍മ
കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. ഔട്ട്ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ല. പകരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനം.സംസ്ഥാന സര്‍ക്കാരിന്റെ എതിർപ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തെ തിരിച്ചടിക്കാനൊരുങ്ങുകയാണ് മില്‍മ.
