മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടു.
വോള്‍വോയുടെ പുതിയ ഇലക്ട്രിക് കൂപ്പെയെത്തി
പ്രമുഖ ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ കാര്‍സിന്റെ പുതിയ കാര്‍ എത്തി. വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ സി40 റീചാര്‍ജ് പ്യുവര്‍ ഇലക്ട്രിക് കൂപ്പെ എസ്യുവിയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരൊറ്റ ടോപ്പ് സെപ്ക്ക് വേരിയന്റില്‍ എത്തുന്ന ഇ40 റീചാര്‍ജ് ഓഗസ്റ്റില്‍ വിപണിയില്‍ എത്തുന്നതാണ്. ഇവയുടെ വിതരണം സെപ്തംബര്‍ മുതലാണ് ആരംഭിക്കുക. സിഗ്‌നേച്ചര്‍ ബോഡി നിറമുള്ള ക്ലോസ് ഓഫ് ഫ്രണ്ട് ഫാസിയയാണ് കൂപ്പെയുടെ പ്രധാന സവിശേഷത. ക്രിസ്റ്റല്‍ വൈറ്റ്, ഓനിക്‌സ് ബ്ലാക്ക്, ഫ്യൂഷന്‍ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് […]
ഫാഗോട്ട്
ഭാവനകളുടെ ചിറകുകളെ തഴുകി ഉണര്‍ത്തുന്ന കാവ്യാനുഭൂതികള്‍. തന്റെ ജീവിതകാലത്തിലെ ഏതോ ചില വേദനകളെ മോഹശലഭങ്ങളാക്കി, വര്‍ണ്ണശളമായ പുതിയ ബിംങ്ങള്‍കൊണ്ട് കവി സുരഭിലമാക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. വായനയില്‍ പുതുമ തേടുന്നവര്‍ക്ക് വേറിട്ട അനുഭവം ആയിരിക്കും ഈ കാവ്യസമാഹാരം. ഒളിഞ്ഞുകിടക്കുന്ന ചിന്തകളുടെ വ്യത്യസ്തമായ തലോടലുകള്‍ പുത്തന്‍ ആവിഷ്‌കാരങ്ങളുടെ വേലിക്കെട്ടുകള്‍ തുറന്നുതരും. ‘ഫാഗോട്ട്’. ശംഭു സെന്‍. ഗ്രീന്‍ ബുക്‌സ്. വില 114 രൂപ.
തുള്ളിമരുന്ന് മൂക്കിലൊഴിച്ചാല്‍ പക്ഷാഘാതത്തില്‍ നിന്ന് രോഗമുക്തി!
പ്രത്യേക രാസവസ്തു ചേര്‍ത്ത തുള്ളിമരുന്ന് മൂക്കിലൊഴിക്കുന്നതു വഴി പക്ഷാഘാതത്തില്‍ നിന്ന് പെട്ടെന്ന് രോഗമുക്തി ലഭിക്കുമെന്ന് പഠനം. എലികളില്‍ വിജയകരമായി നടത്തിയ പരീക്ഷണം ഭാവിയില്‍ മനുഷ്യരുടെ പക്ഷാഘാത ചികിത്സയില്‍ വഴിത്തിരിവാകും. യൂണിവേഴ്‌സിറ്റി ഓഫ് ഗോതന്‍ബര്‍ഗും ചെക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്നാണ് പഠനം നടത്തിയത്. കോംപ്ലിമെന്റ് പെപ്‌റ്റൈഡ് സി3എ എന്ന സംയുക്തമാണ് മൂക്കിലൊഴിക്കുന്ന തുള്ളികള്‍ വഴി പക്ഷാഘാതം വന്ന എലികള്‍ക്ക് നല്‍കിയത്. ഇതിനുശേഷം അവരുടെ ചലനശേഷി അതിവേഗം തിരികെ ലഭിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇത് മനുഷ്യരില്‍ വിജയകരമായാല്‍ പക്ഷാഘാതം […]
ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചു
പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക് ആരംഭിക്കുന്നതിനും ഒ.പി ടിക്കറ്റ് എടുക്കുന്നതിനും മരുന്നു വാങ്ങുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ കർശന നിർദ്ദേശം നൽകിയതായും ഡിഎംഒ അറിയിച്ചു.ഡെങ്കിപ്പനിക്ക് പുറമെ ഇൻഫ്ലുവൻസ,എലിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന തുടങ്ങിയവയാണ് […]
രാത്രി വാര്‍ത്തകള്‍
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാരകനെ പോലീസ് അറസ്റ്റു ചെയ്തു. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവനുസരിച്ച് അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കും. ഏഴര മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റു ചെ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടുമെന്നു പ്രതിപക്ഷ കക്ഷികള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടികള്‍ ഒന്നിച്ചു പോരാടും. പ്രതിപക്ഷ മുന്നണിയുടെ നേതൃത്വം പാര്‍ട്ടിക്കും നല്‍കില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈയില്‍ ഷിംലയില്‍ ചേരും. പൊതു […]
കെ. വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന് സൂചന
മഹാരാജാസ് കോളജ് വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ദ്ധൻ ഉടൻ ഫോൺ പരിശോധിക്കും. മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്ന് വിദ്യ ആവർത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ചില സൂചനകൾ പൊലീസിന് ലഭിച്ചത്. ഫോണിൽ തന്നെയായിരിക്കാം ഫോട്ടോ ഷോപ്പിലൂടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ ഇതെല്ലാം […]
സാമ്പത്തിക തട്ടിപ്പ് കേസിൽ നിലപാടിലുറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ നിലപാടിലുറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല. എന്തെങ്കിലും തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ, തനിക്ക് ഒന്നിനോടും ഭയമില്ലെന്നും കെ സുധാകരൻ പറഞ്ഞു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ പോകുന്ന വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമില്ല. ഇത്തരം ചോദ്യങ്ങൾക്ക് തന്നെ പ്രസക്തിയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. വൈറ്റ് ഹൗസിൽ സംയുക്ത പ്രസ്താവനയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോദി.
എംഎല്‍എമാര്‍ വിശദീകരണം നല്‍കണം
റോജി എം.ജോണ്‍, സനീഷ്കുമാര്‍ ജോസഫ്, അന്‍വര്‍ സാദത്ത്, ടി.സിദ്ദിഖ്, എ.കെ.എം.അഷ്റഫ്, മാത്യു കുഴല്‍നാടന്‍ ഉൾപ്പെടെയുള്ള ആറ് പ്രതിപക്ഷ എം.എല്‍എമാര്‍ക്ക് നിയമസഭാ സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ചതിന് വിശദീകരണം നല്‍കാന്‍ നോട്ടിസ്. നിയമസഭയുടെ എത്തിക്സ് ആന്‍ഡ് പ്രിവിലജസ് സമിതി പരിശോധിച്ചശേഷം എം.എല്‍എമാരോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
