ലൈം ഗ്രീന്‍, ഇലക്ട്രിക് ബ്ലൂ എന്നീ രണ്ട് പുതിയ വൈബ്രന്റ് കളര്‍ സ്‌കീമുകളില്‍ എസ്1 പുറത്തിറക്കുമെന്ന് ഒല ഇലക്ട്രിക്. കൂടാതെ, പുതിയ വേരിയന്റിനൊപ്പം കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ ലൈനപ്പ് വിപുലീകരിക്കും. രണ്ട് അപ്ഡേറ്റുകളും 2023 ജൂലൈയില്‍ അവതരിപ്പിക്കും. എസ്1 സ്റ്റാന്‍ഡേര്‍ഡ്, എസ്1 പ്രോ, എസ്1 എയര്‍ എന്നീ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് വേരിയന്റുകളിലും പുതിയ നിറങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, ലിക്വിഡ് സില്‍വര്‍, ജെറ്റ് ബ്ലാക്ക്, ആന്ത്രാസൈറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക്, കോറല്‍ ഗ്ലാം, ജെറുവ, […]
പെരുമഴയത്തെ കുഞ്ഞിതളുകള്‍
കാശല്ല, ഒത്തൊരുമയാണ് വലുത്. കൂറ്റന്‍ വീടല്ല, വിശാലമായ മനസ്സാണ് വേണ്ടതെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ നീയെടുത്ത സൂത്രവിദ്യയാണ് ഈ പ്രളയം എന്നു വിചാരിക്കാനാണ് ഞങ്ങള്‍ക്കിപ്പോഴിഷ്ടം. 2022 ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച കൃതി. കുട്ടുകളുടെ മനം കവര്‍ന്ന കഥാകാരി പ്രിയ എ.എസിന്റെ ഏറ്റവും പുതിയ രചന. ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 70 രൂപ.
വിട്ടുമാറാത്ത ക്ഷീണം, അറിയാം ഈ കാരണങ്ങള്‍!
വിട്ടുമാറാത്ത ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം ആവശ്യത്തിന് ഉറക്കം കിട്ടാത്തതാണ്. മുതിര്‍ന്ന ആളുകള്‍ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ഇത്രയും സമയം തുടര്‍ച്ചയായി ഉറക്കം ലഭിക്കാത്തവര്‍ക്ക് ക്ഷീണമുണ്ടാകും. ഉറക്കക്കുറവ് മാത്രമല്ല മറ്റ് പല കാരണങ്ങള്‍ കൊണ്ടും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. അതിലൊന്നാണ് വിളര്‍ച്ച. ശരീരത്തിന് വേണ്ട അളവില്‍ ചുവന്ന രക്തകോശങ്ങള്‍ ഇല്ലാതാകുന്നത് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഇത് ക്ഷീണം കൂട്ടും. അയണ്‍, വൈറ്റമിന്‍ ബി12 എന്നിവ കുറയുന്നതാണ് വിളര്‍ച്ചയുടെ കാരണം. ഭക്ഷണക്രമം നിയന്ത്രിച്ചും […]
പ്രതിപക്ഷ സഖ്യത്തിൽ കടുത്ത നിലപാടുമായി ആം ആദ്മി പാർട്ടി
ഷിംല യോഗത്തിൽ പങ്കെടുക്കണമെങ്കിൽ ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി. പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കണമെന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നിലപാട് ദുരൂഹമാണെന്നുമാണ് ആപ് പറയുന്നത്. അതോടൊപ്പം രാഹുൽ ഗാന്ധിക്കെതിരെ ബിജെ പിയുമായി ചേർത്ത് ആപ് വക്താവുന്നയിച്ച ഗൂഢാലോചന ആരോപണം പിൻവലിക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
കേസ് കോടതിയിൽ എത്തുമ്പോൾ തതള്ളിപ്പോകുമെന്ന് എകെ ആന്റണി
പൊലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണെന്ന് എകെ ആന്റണി. കേസ് പൊലീസിന്റെ ഭാഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്‍. ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കു ഹാനികരമാകുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയിരിക്കേയാണ് അദ്ദേഹം രാജിവയ്ക്കാന്‍ തയാറാണെന്ന് നേതൃത്വത്തെ അറിയിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ നടത്തും. […]
പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭ പാസാക്കിയ പൊതുജനാരോഗ്യബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ തയാറാകാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മാര്‍ച്ചില്‍ നിയമസഭ ഈ ബില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചു. എന്നാല്‍ ബില്ലില്‍ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഹോമിയോ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഗവര്‍ണറെ സമീപിച്ചതോടെ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു.
പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന് സുധാകരന്‍
കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷപദവിയില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ.സുധാകരന്‍.നിരപരാധിയെന്ന് ഉത്തമ ബോധ്യമുണ്ടെന്നും,പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തതെന്ന് എംവി ഗോവിന്ദൻ
സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണെന്ന് എം വി ഗോവിന്ദൻ.തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവർ നിയമത്തിന്റെ മുൻപിൽ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്നും കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ്
സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നിൽക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സുധാകരൻ തയ്യാറായാലും പാർട്ടി അനുവദിക്കില്ല. സുധാകരനെ ചതിച്ച് ജയിലിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നും കുത്തില്ല.ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്‍റിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
