Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

വ്യാജ ഡിഗ്രിയുമായി എംകോമിന് ചേർന്ന നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിൽ നിഖിൽ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈൽ ഫോൺ തോട്ടിൽ കളഞ്ഞെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു. അതോടൊപ്പം ആദ്യ ക്ലാസിൽ തന്നെ ഒരു അധ്യാപികയ്ക്ക് നിഖിലിന്റെ പ്രവേശനത്തിൽ സംശയം തോന്നിയിരുന്നുവെന്നും ബികോം തോറ്റിട്ടും എങ്ങനെ പ്രവേശനം നേടിയെന്ന് അധ്യാപിക ചോദിച്ചപ്പോൾ തോറ്റ വിഷയങ്ങൾ സപ്ലിമെന്ററി പരീക്ഷയിൽ എഴുതിയെടുത്തു എന്നായിരുന്നു നിഖിലിന്റെ മറുപടിയെന്നും പോലീസ് പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ്ടും ട്രെയിൻ അപകടം

പശ്ചിമബംഗാളിൽ ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു.ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. ഒരു ലോക്കോപൈലറ്റിന് പരിക്കേറ്റതായി റെയിൽവേ സ്ഥിരീകരിച്ചു. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പേര് പുറത്ത് വിടില്ലെന്ന നിലപാടിൽ ലോട്ടറി വകുപ്പ്

2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി.നറുക്കെടുപ്പിൽ VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 25

◾റഷ്യയില്‍ അട്ടിമറി നീക്കവുമായി കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ്. രാത്രി വൈകി ബെലോറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ വാഗ്‌നര്‍ ഗ്രൂപ്പ് വിമത നീക്കം അവസാനിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച നടത്തിയത്. വാഗ്‌നര്‍ ഗ്രൂപ്പ് രണ്ടു റഷ്യന്‍ നഗരങ്ങളും ഒരു സൈനിക കേന്ദ്രവും പിടിച്ചെടുത്തിരുന്നു. സൈനിക കേന്ദ്രം ഉടനേ പിടിച്ചെടുക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവനും ശതകോടീശ്വരനുമായ യേവ്ഗെനി പ്രിഗോഷിന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വെളിപെടുത്തിയിട്ടില്ലെങ്കിലും വാഗ്‌നര്‍ സേനയുടെ മോസ്‌കോ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റഷ്യയിൽ അട്ടിമറി നീക്കവുമായി വിമതനീക്കം ശക്തം

റഷ്യയിൽ അട്ടിമറി നീക്കവുമായി വിമതനീക്കം ശക്തം. മോസ്കോയിലേക്ക് അതിവേഗം നീങ്ങുകയാണ് കൂലിപ്പട്ടാളമായ വാഗ്നർ സേന. അതേസമയം രാജ്യ ദ്രോഹം ആരോപിച്ച റഷ്യ വിമതർക്കെതിരെ വ്യോമാക്രമണം തുടങ്ങി. അതീവ ഗൌരവമേറിയ സാഹചര്യമാണെന്ന് വിശദീകരിച്ച മോസ്കോ മേയർ, നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചതായും അറിയിച്ചിട്ടുണ്ട്.അട്ടിമറി നീക്കവുമായി മുന്നോട്ടുപോകുന്ന വാഗ്നർ സേനയ്ക്ക് സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന സംശയമാണ് റഷ്യയെ മുൾമുനയിൽ നിർത്തുന്നത്.  അതീവ ഗുരതര സാഹചര്യം കണക്കിലെടുത്ത് സുഹൃദ് രാജ്യങ്ങളുടെ തലവൻമാരുമായി ഫോണിൽ സംസാരിച്ച് പുടിൻ സഹായം തേടിയതായുള്ള വിവരങ്ങളും […]

Posted inബിസിനസ്സ്

പ്രാദേശിക വിഭവങ്ങളും കഴിക്കാം, ഗോര്‍മേറുമായി കൈകോര്‍ത്ത് എയര്‍ ഇന്ത്യ!

യാത്രക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കാന്‍ ഇന്‍ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ആയ ഗോര്‍മേറുമായി കൈകോര്‍ത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പ്രാദേശിക വിഭവങ്ങളടക്കം പുതുക്കിയ മെനുവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓള്‍ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങള്‍, ഫ്രഷ് ഫ്രൂട്ട്‌സ്, സാന്‍ഡ് വിച്ചുകള്‍, ഡെസര്‍ട്ടുകള്‍ എന്നിവയെല്ലാം എയര്‍ലൈനിന്റെ പുതിയ കോ-ബ്രാന്‍ഡഡ് വെബ്‌സൈറ്റായ http://airindiaexpress.com വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. വെജിറ്റേറിയന്‍, പെസ്‌ക്കറ്റേറിയന്‍, വീഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ മീലുകള്‍ അടങ്ങിയ വിപുലമായ ഫുഡ് ആന്‍ഡ് ബിവറേജ് ശ്രേണിയാണ് […]

Posted inവിനോദം

ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കര്‍’ ടീസര്‍

ചിരഞ്ജീവി ടൈറ്റില്‍ റോളിലെത്തുന്ന ‘ഭോലാ ശങ്കര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം തിയറ്ററുകളിലെത്തുക ഓഗസ്റ്റ് 11 ന് ആണ്. ഒരു ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമൊക്കെ ചേര്‍ന്ന മാസ് ചിത്രമായിരിക്കും ഭോലാ ശങ്കര്‍ എന്ന തോന്നലുളവാക്കുന്നതാണ് ടീസര്‍. 1.13 മിനിറ്റ് ദൈര്‍ഘ്യമാണ് ടീസറിന്. ഗോഡ്ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണിത്. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക് ആണിത്. […]

Posted inവിനോദം

‘നടന്ന സംഭവം’ മോഷന്‍ പോസ്റ്റര്‍

ബിജുമേനോന്‍ -സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘നടന്ന സംഭവം’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അനൂപ് കണ്ണന്‍, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. വിഷ്ണു നാരായണ്‍ ആണ് സംവിധാനം. ലാലു അലക്‌സ്, ജോണി ആന്റണി, ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ […]

Posted inഓട്ടോമോട്ടീവ്

വിലയൊന്നും പ്രശ്‌നമല്ല, പാനിഗാലെ വി4ആര്‍ വിറ്റുതീര്‍ന്നു!

ഇന്ത്യന്‍ വിപണിയിലെത്തിയ ഇറ്റാലിയന്‍ സൂപ്പര്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി ഇന്ത്യയുടെ പാനിഗാലെ വി4 ആര്‍ പതിപ്പെല്ലാം വിറ്റുതീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. 69.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ആണ് ഡ്യുക്കാട്ടി ഇന്ത്യ പാനിഗാലെ വി4 ആര്‍ അവതരിപ്പിച്ചത്. നിര്‍മ്മാതാവ് 2023-ല്‍ ആസൂത്രണം ചെയ്തിരുന്ന നിരവധി ലോഞ്ചുകളില്‍ ഒന്നാണ് പാനിഗാലെ വി4 ആര്‍. സ്റ്റാന്‍ഡേര്‍ഡ് പാനിഗേല്‍ വി4ന്റെ ഉയര്‍ന്ന-സ്‌പെക്ക് പതിപ്പാണ് പാനിഗാലെ വി4 ആര്‍. ഇതിന് നിരവധി മെക്കാനിക്കല്‍ അപ്ഗ്രേഡുകളും ഒരു പുതിയ ലിവറിയും ലഭിക്കുന്നു. പാനിഗേല്‍ വി4 […]

Posted inപുസ്തകങ്ങൾ

തക്കക്കേട്

എത്ര വലിയ ദുരന്തങ്ങളെയും മറികടക്കാന്‍ മനുഷ്യസ്‌നേഹത്തിനു കഴിയും എന്നതിന്റെ ചരിത്രപരമായ ഉദാഹരണമാണ് 2018-ലെ മഹാപ്രളയത്തില്‍ നിന്നുള്ള അതിജീവനം. ഫിക്ഷന്‍ എന്ന സ്ഫടികത്തിലൂടെ ഓര്‍മ്മകള്‍ കടത്തിവിട്ട് ആ മഹാസംഭവത്തിന് പുനരാഖ്യാനം നടത്താനുള്ള ശ്രമമാണ് ഈ നോവല്‍. നിയതമായ ഒരു കഥാവസ്തുവില്ലാതെ ശിഥിലമായ ഓര്‍മ്മകളിലൂടെയും സംഭവങ്ങളിലൂടെയും ഒഴുകിപ്പരക്കുന്ന ഈ നോവലില്‍ മുഖ്യകഥാപാത്രം പ്രളയമാണ്. ‘തക്കക്കേട്’. അനീഷ് ഫ്രാന്‍സിസ്. ഡിസി ബുക്‌സ്. വില 133 രൂപ.