Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സുധാകരനെതിരെയുള്ള കേസിൽ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് ഇ പി ജയരാജൻ

കെ സുധാകരനെതിരെയുള്ള കേസിൽ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് ഇ പി ജയരാജൻ. കോൺഗ്രസ്‌ തെറ്റിനെ ന്യായികരിക്കുന്നു. നിയമപരമായി നേരിടാൻ തയാറാകണം. സുധാകരൻ രാജിവെക്കണം എന്നതിനെ കുറിച്ച് പറയേണ്ടത് കോൺഗ്രസാണ്. യുഡിഎഫ് പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. സുധാകരന് പോക്സോ കേസിൽ പങ്ക് ഉണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പാർട്ടി നിലപാട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമിത്ഷാ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് സീതാറാം യെച്ചൂരി

സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ സാഹചര്യത്തിന് അയവുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ലമെന്റ് കോംപ്ലക്‌സില്‍ നടക്കുന്ന യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ രാജി ആവശ്യപ്പെടുമെന്ന നിലപാടിലാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച്  ജോണ്‍ ബ്രിട്ടാസ് എംപി പങ്കെടുക്കുന്നത്.സംസ്ഥാനത്ത് മെയ് മൂന്നിന് ആരംഭിച്ച കുകി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് അമിത് ഷാ നേരിട്ടെത്തിയിട്ടും അയവുവരാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി.താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നുമായിരുന്നു  വിദ്യ കോടതിയിൽ ആവശ്യപ്പെട്ടത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ.സുധാകരന്‍റെ അറസ്റ്റ് കോൺഗ്രസിന് അപമാനമെന്ന് വി മുരളീധരൻ

എംപി സ്ഥാനവും കെപിസിസി അധ്യക്ഷ സ്ഥാനത്തും സുധാകരൻ തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്ന് വി മുരളീധരൻ.രാഷ്ട്രീയ ധാർമികതയുണ്ടോ എന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് നേതൃത്വവും വിശദമാക്കണം. അവസരവാദവും കള്ളത്തരവുമാണ് കോൺഗ്രസിനും സിപിഎമ്മിനും ഉള്ളത്.കേരളത്തിൽ സംഘർഷവും പാട്നയിൽ സഹകരണവുമാണോയെന്ന് ഇരുകൂട്ടരും ജനങ്ങളോട് വിശദമാക്കണമെന്ന് വി മുരളീധരൻ വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 24

◾കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്‍. ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കു ഹാനികരമാകുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയിരിക്കേയാണ് അദ്ദേഹം രാജിവയ്ക്കാന്‍ തയാറാണെന്ന് നേതൃത്വത്തെ അറിയിച്ചത്. ◾കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ നടത്തും. വൈകുന്നേരം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അബിൻ സി രാജും പ്രതിയാകുമെന്ന് ഡിവൈഎസ്പി

നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐ മുൻ ഏരിയാ നേതാവ് അബിൻ സി രാജും പ്രതിയാകുമെന്ന് ഡിവൈഎസ്പി.പൊലീസിനോട് നിഖിൽ തോമസ് എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ നേതാവായ അബിൻ സി രാജാണെന്നും ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണെന്നും ഇയാൾ പറഞ്ഞിരുന്നു.അബിൻ സി രാജിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

Posted inബിസിനസ്സ്

ഇന്ത്യക്കാരുടെ സ്വിസ് ബാങ്കിലെ നിക്ഷേപം കുത്തനെ കുറഞ്ഞു!

ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിലുള്ള താല്‍പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. 2022 ല്‍ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ കമ്പനികളുടെയും നിക്ഷേപം കുത്തനെ കുറഞ്ഞെന്നാണ് കണക്കുകള്‍. ഒരു വര്‍ഷം കൊണ്ട് 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3.42 ബില്യണ്‍ സ്വിസ് ഫ്രാങ്കുകളാണ് (ഏകദേശം 30,000 കോടി രൂപ) ആകെ നിക്ഷേപിച്ച തുക. ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുകയിലും ഏകദേശം 34 ശതമാനം ഇടിവുണ്ടായി. സെന്‍ട്രല്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച […]

Posted inടെക്നോളജി

യൂട്യൂബില്‍ ലൈവ് കൊമേഴ്‌സിനായി ഷോപ്പിംഗ് ചാനല്‍

യൂട്യൂബിന്റെ ചരിത്രത്തില്‍ ആദ്യമായി ഇതുവരെ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലൈവ് കൊമേഴ്‌സിനായുള്ള പുതിയ ഷോപ്പിംഗ് ചാനല്‍ ആരംഭിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. ജൂണ്‍ 30നാണ് പദ്ധതിക്ക് തുടക്കമിടുക. യൂട്യൂബിന്റെ ആദ്യ പരീക്ഷണങ്ങള്‍ ദക്ഷിണ കൊറിയയില്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ലൈവ് സ്ട്രീമിംഗ് കൊമേഴ്‌സിന് ജനപ്രീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയും, വിവിധ ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും. വീഡിയോയില്‍ പരിചയപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങള്‍ […]

Posted inവിനോദം

അമിത് ചക്കാലക്കല്‍ നായകനായ ‘അസ്ത്ര’ ട്രെയിലര്‍

അമിത് ചക്കാലക്കല്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘അസ്ത്ര’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആസാദ് അലവില്‍ ആണ് സംവിധാനം. ഒരു സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖം സുഹാസിനി കുമരന്‍, രേണു സൗന്ദര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന,സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, […]

Posted inവിനോദം

‘വോയിസ് ഓഫ് സത്യനാഥന്‍’ ട്രെയിലര്‍

ദിലീപ്-റാഫി കോമ്പോയില്‍ എത്തുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടിയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ജൂലൈ 14ന് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ‘പഞ്ചാബി ഹൗസ്’, ‘പാണ്ടിപ്പട’, ‘ചൈന ടൗണ്‍’, ‘തെങ്കാശിപ്പട്ടണം’, ‘റിംഗ് മാസ്റ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥന്‍ നിര്‍മ്മിക്കുന്നത് ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ്. വീണ നനന്ദകുമാര്‍, ജോജു ജോര്‍ജ്, […]